കൊളംബോ: ധോണി വിരമിക്കണം എന്ന ആവശ്യങ്ങൾക്കിടയിൽ അദ്ദേഹത്തിന് പിന്തുണയുമായി ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ധോണി കരിയറിന്റെ പകുതിദൂരം മാത്രമേ ധോണി ഇപ്പോഴും പിന്നിട്ടിട്ടിള്ളൂ എന്നാണ് രവി ശാസ്ത്രിയുടെ അഭിപ്രായം. ടീമിൽ ഇപ്പോഴും ഏറ്റവുമധികം സ്വാധീനമുള്ള കളിക്കാരനാണ് ധോണി. ഡ്രസിങ് റൂമിലെ ജീവിക്കുന്ന ഇതിഹാസമായ ധോണി, ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഒരു ആഭരണം കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ 45ഉം, മൂന്ന്, നാല് ഏകദിനങ്ങളിൽ 67, 40 റൺസ് വീതവുമെടുത്ത് പുറത്താകാതെ നിന്ന ധോണി, ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മൽസരങ്ങളിൽ പുറത്താകാതെ നിന്ന താരമെന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിക്കുകയുണ്ടായി. ധോണിയുടെ ഈ നേട്ടത്തിന് പിന്നാലെയാണ് ധോണിയെക്കുറിച്ച് രവി ശാസ്ത്രി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. 2019 ലോകകപ്പിനുള്ള ടീമിൽ ധോണി ഉണ്ടാകുമെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ രവിശാസ്ത്രി നല്കുന്നത്.
Post Your Comments