Latest NewsKeralaNews

കാട്ടാന ശല്യം രൂക്ഷമായ പാലക്കാട് ധോണിയിൽ കേന്ദ്ര മന്ത്രി ഭഗവന്ത്‌ ഖുബേ സന്ദർശനം നടത്തും

പാലക്കാട്: കാട്ടാന ശല്യം രൂക്ഷമായ പാലക്കാട് ധോണിയിൽ കേന്ദ്ര മന്ത്രി ഭഗവന്ത്‌ ഖുബേ സന്ദർശനം നടത്തും. പിടി സെവൻ ആക്രമണത്തിൽ മരിച്ച ശിവരാമന്റെ വീട് സന്ദർശിക്കും.

പിടി സെവനെ കൂട്ടിലാക്കിയെങ്കിലും പാലക്കാട് ധോണി നിവാസികൾക്ക് ആനപേടിയിൽ നിന്നും ഇനിയും മുക്തി ലഭിച്ചിട്ടില്ല. ഇന്നലെ രാത്രി ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി. തെങ്ങുകളും നെൽകൃഷിയും നശിപ്പിച്ചു. ആർആർടി എത്തിയാണ് ഒറ്റയാനെ തുരുത്തിയത്.

ആനകൾ ജനവാസ മേഖലയിൽ എത്തുന്നത് തടയാൻ ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പിടി സെവനൊപ്പം നേരത്തെ ജനവാസമേഖലകളിലിറങ്ങിയ ആനയാണ് ഇന്നലെയുമെത്തിയതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button