വഡോദര : ഗുജറാത്തില്‍ സ്ഥാപിച്ച 67 മീറ്റര്‍ ഉയരമുള്ള രാജ്യത്തെ ഏറ്റവും വലിയ പതാക ശക്തമായ കാറ്റില്‍ തകര്‍ന്നു. വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാനിയാണ് ഇത് ഉയര്‍ത്തിയത്.
പതാകയുടെ നശിച്ചഭാഗങ്ങള് തുന്നിച്ചേര്‍ക്കാനായി തയ്യല്‍ക്കാരനെ സ്ഥലത്തെത്തിച്ചിരുന്നു. രാജ്യത്തെ പതാകാ നിയമപ്രകാരം കേടുപാടുകള്‍ സംഭവിച്ച പതാകകള്‍ കത്തിച്ചുകളയുകയോ, മറ്റു വിധത്തില്‍ നശിപ്പിച്ചു കളയുകയോ വേണം. ഇതേ സ്ഥലത്ത് പുതിയ പതാക ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments