ബിന്ദ്: അബദ്ധത്തിൽ കയർകുരുങ്ങി പശുക്കിടാവ് ചത്തു ഉടമയായ സ്ത്രീ നാട്ടുകൂട്ടത്തിന്റെ വിധി. മധ്യപ്രദേശിലെ ബിന്ദി യിൽ കമലേഷ് ശ്രീവാസ് (50) എന്ന സ്ത്രീക്കാണ് നാട്ടുകൂട്ടത്തിന്റെ വിചിത്രമായ ഈ ദുർവിധി നേരിടേണ്ടി വന്നത്. പാപപരിഹാരത്തിനായി ഗംഗ സ്നാനത്തിന് പണം കണ്ടെത്തുന്നതിന് അടുത്ത ഗ്രാമങ്ങളിൽ പൊട്ടി ഏഴു ദിവസം ഭിക്ഷയാചിക്കണമെനന്നായിരുന്നു ഇവരുടെ ഉത്തരവ്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ പശുവിന്റെ സമീപത്തുനിന്നും മാറ്റുമ്പോൾ അബദ്ധത്തിൽ കയർകുരുങ്ങി കിടാവ് ചാകുകയായിരുന്നു. സംഭവം നാട്ടിൽ വാർത്തയായതോടെ രാവിലെ 10 ന് തന്നെ നാട്ടുകൂട്ടംകൂടി കമലേഷിന് ശിക്ഷ വിധിക്കുകയായിരുന്നു.
Post Your Comments