ദുബായ്•സൗജന്യ വിമാനടിക്കറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് വെബ്‌സൈറ്റുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈന്‍ തങ്ങളുടെ ഉപഭോതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിമാനക്കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
winfreetikets.co എന്ന ഒരു ഹോക്സ് വെബ്സൈറ്റ് ആണ് ഒരു ചെറിയ സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ക്ക് രണ്ട് എമിറേറ്റ്സ് ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുമെന്ന് അവകാശപ്പെടുന്നത്. വെബ്‌സൈറ്റിലെ മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ രണ്ട് ടിക്കറ്റുകള്‍ നല്‍കുമെന്നാണ് വാഗ്ദാനം.
എവിടെ നിന്നാണ് നിങ്ങള്‍ ഈ പ്രമോഷനെക്കുറിച്ച് കേട്ടത്? നിങ്ങള്‍ക്ക് മുന്‍പ് ഈ വിമാനക്കമ്പനിയില്‍ യാത്ര ചെയ്തിട്ടുണ്ടോ? യാത്രാനുഭവം എങ്ങനെ? എന്നിവയാണ് ചോദ്യങ്ങള്‍.
ഈ തട്ടിപ്പ് വെബ്‌സൈറ്റ്, എയര്‍ ഇന്ത്യ, എത്തിഹാദ്, ഫ്ലൈ ദുബായ്, സിംഗപൂര്‍ എയര്‍ലൈന്‍സ്, ഖാന്റസ്, ലുഫ്താന്‍സ തുടങ്ങി 20 ഓളം അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ ടിക്കറ്റുകളും സമാനമായ സര്‍വേയിലൂടെ സൗജന്യമായി വാഗ്ദാനം ചെയ്യുന്നുണ്ട്.
2015 ലും 2016 ലും സമാനമായ തട്ടിപ്പ് വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്.
Post Your Comments