കൊളംബോ: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മോശം പ്രകടനം ലോകപ്പിൽ ശ്രീലങ്കയ്ക്കു നേരിട്ടുള്ള പ്രവേശനം നഷ്ടമായി. 2019 ലോകപ്പിൽ നേരിട്ടു പ്രവേശനം ലഭിക്കണമെങ്കിൽ പരമ്പരയിലെ രണ്ടു മത്സരമെങ്കിലും ജയിക്കണം എന്നാൽ നാലു മത്സരങ്ങളിൽ ലങ്ക പരാജയപ്പെട്ടതോടെയാണ് ഈ സാധ്യതകൾ ഇല്ലാതായത്.
ഇതേ തുടർന്ന് ലോകകപ്പ് യോഗ്യത നേടാൻ ലങ്കയ്ക്ക് യോഗ്യതാ മത്സരങ്ങൾ കളിക്കേണ്ടിവരും. അടുത്തവർഷം ഇംഗ്ലണ്ടിൽ നടക്കുന്ന യോഗ്യതാ മത്സരത്തിൽ ഐസിസി പിനാക്കിൾ 50ലെ ടോപ്പ് സെവനിൽ ഇടം കണ്ടെത്തിയാൽ ശ്രീ ലങ്കയ്ക്ക് 2019 ലോകകപ്പിലേക്കുള്ള യോഗ്യത സ്വന്തമാക്കാം. അതോടൊപ്പം തന്നെ വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ ഒരു കളിമാത്രം തോറ്റാലും ലങ്കയ്ക്ക് സാധ്യതയുണ്ട്. എന്നാൽ വെസ്റ്റ് ഇൻഡീസിന് ശ്രീലങ്കയെ മറികടക്കണമെങ്കിൽ ആറു മത്സരങ്ങളിൽ ജയിച്ചേ മതിയാകൂ.
Post Your Comments