Latest NewsCinemaMovie SongsEntertainmentKollywood

ഓവിയയുമായുള്ള വിവാഹം; നിലപാട് വ്യക്തമാക്കി ആരവ്

കമലഹാസന്‍ അവതാരകനായി എത്തുന്ന ബിഗ്‌ ബോസ് റിയാലിറ്റി ഷോയിലൂടെ താരമായി മാറിയ മലയാളി നായികയാണ് ഓവിയ. പത്തുവര്‍ഷമായി സഹതാരമായും നായികയായും മലയാളം, തമിഴ് സിനിമാ മേഖലയില്‍ നിന്നിരുന്നുവെങ്കിലും ബിഗ് ബോസ് റിയാലിറ്റി ഷോയാണ് ഒവിയെ ജനപ്രിയയാക്കിയത്.

മറ്റു മത്സരാര്‍ത്ഥികളുമായുള്ള അഭിപ്രായ വ്യത്യാസവും മാനസിക സമ്മര്‍ദവുമൂലം ബിഗ് ബോസില്‍ നിന്ന് സ്വയം പുറത്തായ ഓവിയ ആരാധകരെ നിരാശയിലാഴ്ത്തി. എന്നാല്‍ താന്‍ എന്തുകൊണ്ട് പരിപാടി ഉപേക്ഷിച്ചുവെന്ന് വെളിപ്പെടുത്തി ഓവിയ തന്നെ രംഗത്തെത്തി. റിയാലിറ്റി ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ആരവിനോടുള്ള നിയന്ത്രിക്കാനാകാത്ത പ്രണയമാണ് തന്നെ പരിപാടി വിടാന്‍ പ്രേരിപ്പിച്ചതെന്ന് ഓവിയ പറഞ്ഞു.

എന്നാല്‍ തനിക്ക് ഓവിയയോട് അത്തരത്തിലുള്ള പ്രണയമില്ലെന്നാണ് ആരവിന്റെ നിലപാട്. ഷോയില്‍ തുടരുന്ന ആരവിനോട് മറ്റു മത്സരാര്‍ത്ഥികള്‍ ഓവിയയെ വിവാഹം കഴിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ആരവ് പറഞ്ഞതിങ്ങനെ.

എനിക്ക് ഓവിയയെ ഇഷ്ടമാണ്. നല്ല സൗഹൃദമുണ്ട്. ഓവിയയെ മിസ് ചെയ്യുന്നുണ്ട്. പക്ഷെ വിവാഹം പ്രണയം അങ്ങിനെ ഒന്നും ഞാന്‍ വിചാരിച്ചിട്ടില്ല. എന്റെ മാതാപിതാക്കളുടെ തീരുമാനമാണ് ഞാന്‍ മുഖവിലയ്ക്കെടുക്കുക- ആരവ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button