ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയായ ഹരീഷ് റാവത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഡീരക്തസംബന്ധമായ ചികിത്സയ്ക്കാണ് അദ്ദേഹം എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സര് ഗംഗാറാം ആശുപത്രിയിലാണ് ഹരീഷ് റാവത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. 69 കാരനായ മുന്‍ മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments