
ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി പാർട്ടിയുടെ മുഴുവൻ സമയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന തിരക്കിലാണ്. ആരായിരിക്കും അടുത്ത അധ്യക്ഷൻ എന്നതുമായി ബന്ധപ്പെട്ട് കൊണ്ടുപിടിച്ച ചർച്ചകളാണ് നടക്കുന്നത്. ഇതിനിടെ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകുമെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് ഹരീഷ് റാവത്ത് പറഞ്ഞു.
‘ഉടൻ തന്നെ രാഹുൽ കോൺഗ്രസ് അധ്യക്ഷനാകും. അദ്ദേഹം കോൺഗ്രസ് അധ്യക്ഷ സ്ഥാനം സ്വീകരിക്കുമെന്ന് ഞങ്ങൾ എല്ലാ പാർട്ടി പ്രവർത്തകരും പ്രതീക്ഷിക്കുന്നു’, ഹരീഷ് റാവത്ത് പറഞ്ഞു.
ഒക്ടോബർ 17 ന് ആണ് കോൺഗ്രസ് അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് നടക്കുക. 19 ന് വോട്ടെണ്ണും. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയതിനെ തുടർന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. ഇടക്കാല അധ്യക്ഷയായി വീണ്ടും പാർട്ടിയുടെ അധികാരം ഏറ്റെടുത്ത സോണിയ ഗാന്ധി, ജി-23 എന്നറിയപ്പെടുന്ന ഒരു വിഭാഗം നേതാക്കളുടെ തുറന്ന കലാപത്തെത്തുടർന്ന് 2020 ഓഗസ്റ്റിൽ രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും തുടരാൻ സിഡബ്ല്യുസി അവരോട് നിർദ്ദേശിക്കുകയായിരുന്നു.
Post Your Comments