ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി കുപ്പിവെള്ളം ഇറക്കുന്നു. ദിവ്യ ജല്‍ എന്ന് പേരിട്ടിരിക്കുന്ന കുപ്പിവെള്ളത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. ഹിമാലയന്‍ മലയിടുക്കുകളില്‍നിന്നും ദിവ്യജല്‍ കൊണ്ടുവരാനാണ് ബാബാ രാംദേവ് പദ്ധതിട്ടത്. കുപ്പിവെള്ളം ദീപാവലിക്ക് അവതരിപ്പിക്കാനാണ് ശ്രമം.ഹിമാലയന്‍ മലയിടുക്കുകളില്‍ നിന്നാണ് വില്‍പനയ്ക്കുള്ള ജലം ശേഖരിക്കുന്നത്.
അടുത്ത ആറ് മാസത്തിനുള്ളില്‍ രാജ്യത്തെമ്പാടും ‘ദിവ്യ ജല്‍’ ലഭ്യമാക്കുമെന്ന് പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ വക്താവ് എസ്.കെ തിജരവാല അറിയിച്ചു.
പതഞ്ജലിയുടെ ഹരിദ്വാറിലെയും ലക്‌നൗവിലെയും ഫാക്ടറികളില്‍ നിന്നാണ് കുടിവെള്ളം കുപ്പികളില്‍ നിറയ്ക്കുക.
Post Your Comments