Latest NewsIndiaNewsInternational

വിമാനകമ്പനികൾക്ക് എയർപോർട്ട് അതോറിറ്റിയുടെ കത്ത്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സർവീസ് പുനരാംഭിക്കുന്നതിന്റെ ഭാഗമായി എയർപോർട്ട് അതോറിറ്റി വിമാനകമ്പനികൾക്ക് കത്തയച്ചു. കോഡ് E ഗണത്തില്‍ പെട്ട B ട്രിപ്പിള്‍ സെവന്‍ റ്റു ഹണ്‍ട്രഡ് വിമാനങ്ങളുടെ സര്‍വീസിന് ഡിജിസിഎ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടി. വ്യോമയാന മന്ത്രാലയം കരിപ്പൂരില്‍ വിശദമായ പഠനം നടത്തിയിരുന്നു. സര്‍വീസ് പുനരാരംഭിക്കുന്നതിനായി വിമാനക്കന്പനികള്‍, എയര്‍പോര്‍ട് അതോറിറ്റി, ഗ്രൌണ്ട് ഹാന്‍ഡ് ലിംഗ് ഏജന്‍സി എന്നിവരെ ഉള്‍പ്പെടുത്തി സുരക്ഷ വിലയിരുത്താന്‍ നിര്‍ദേശമുണ്ട്.

എയര്‍പോര്‍ട് അതോറിറ്റിയുടെ ക്ഷണം ലഭിച്ചിരിക്കുന്നത് എമിറേറ്റ്സ്, സൌദി എയര്‍ലൈന്‍സ് തുടങ്ങിയ കംപനികള്‍ക്കാണ്. സംയുക്ത നിരീക്ഷണത്തിന് ശേഷം എയര്‍പോര്‍ട് അതോറിറ്റിയുടെ അനുമതി ലഭിച്ചതിനു ശേഷം ഇടത്തരം വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കും. കരിപ്പൂരില്‍ നേരത്തേ സൌദി എയര്‍ലൈന്‍സും എമിറേറ്റ്സും ബി ട്രിപ്പിള്‍ സെവന്‍ റ്റൂ ഹണ്‍ട്രഡ് വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നു. വലിയ വിമാനങ്ങളുടെ സർവീസ് പുനരാംരഭിക്കുന്നതോടെ ജിദ്ദയിലേക്കുളള യാത്ര പ്രശ്നത്തിനു പരിഹാരമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button