KeralaLatest NewsNews

70 വർഷത്തെ മാലിന്യങ്ങളാണ് രാജ്യം നീക്കിയത്; സാമ്പത്തിക രംഗം തികച്ചും സർക്കാരിന്റെ കൈപ്പിടിയിലൊതുക്കിയ പ്രധാനമന്ത്രിയുടെ പരിഷ്കാരങ്ങളെ കുറിച്ച് ജിതിൻ ജേക്കബ്

നോട്ട് നിരോധനത്തിന്റെ ആദ്യഘട്ടകണക്കുകൾ RBI പുറത്തുവിട്ടതിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക രംഗം തികച്ചും സർക്കാരിന്റെ കൈപ്പിടിയിലൊതുക്കിയ പ്രധാനമന്ത്രിയുടെ പരിഷ്കാരങ്ങളെ കുറിച്ച് ജിതിൻ ജേക്കബ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധപിടിച്ചുപറ്റുന്നു. 70 വർഷത്തെ മാലിന്യങ്ങളാണ് രാജ്യം നീക്കിയത്. 1986 മുതൽ ചർച്ച നടത്തിയ GST യും നടപ്പാക്കിയെന്ന് ജിതിൻ വ്യക്തമാക്കുന്നു. സാമ്പത്തികരംഗം പൂർണമായും സർക്കാറിന്റെ നിരീക്ഷണവലയത്തിലായെന്നും 2018 അവസാനത്തോടെ സ്വിറ്റ് സർലണ്ടിൽനിന്നും, മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്നുമുള്ള കള്ളപ്പണനിക്ഷേപത്തിന്റെ കണക്കുകളും സർക്കാരിന് ലഭിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഉണരൂ CITU മാദ്ധ്യമങ്ങളെ ..നിങ്ങളക്കായി ഇതാ പുതിയ വാർത്ത. കേരളത്തിലെ വിഷയങ്ങൾക്കെല്ലാം പരിഹാരമായി. നോട്ട് നിരോധനത്തിന്റെ ആദ്യഘട്ടകണക്കുകൾ RBI പുറത്തുവിട്ടു.

99% നോട്ടുകളും RBI യിലേക്ക് തിരിച്ചുവന്നു. മോഡി രാജിവെക്കുക, നോട്ട് നിരോധനം പാളിയെ….ആഘോഷിപ്പിൻ അർമാദിപ്പിൻ…

സത്യത്തിൽ ഞാൻ കരുതിയത് 100 ശതമാനത്തിനുമേൽ നിരോധിച്ച നോട്ടുകൾ തിരികെ വരുമെന്നായിരുന്നു! 99 % മാത്രമേ വന്നുള്ളൂ. അതായതു ആകെ ലാഭം ഏതാണ്ട് 16000 കോടി രൂപ മാത്രം.

പക്ഷെ ഈ 99 % എന്നത് പൂർണമായും അക്കൗണ്ടിലൂടെയാണ് ചെന്നത് എന്ന ഒറ്റ കാരണം മതി നോട്ട് നിരോധനം പൂർണ്ണ വിജയമാണെന്ന് പറയാൻ. ആര് എപ്പോൾ എത്ര രൂപ എങ്ങനെ നിക്ഷേപിച്ചു എന്നറിയാൻ ഒറ്റക്ലിക്കിലൂടെ സാധിക്കും. ആദായ നികുതിവകുപ്പു 5 ലക്ഷം അക്കൗണ്ടുകളാണ് പരിശോധിക്കുന്നത്.

1 കോടി ഇന്ത്യൻ ജനത ആദ്യമായി ആദായ നികുതി അടക്കാൻ പോകുന്നു എന്നതാണ് അടുത്ത നേട്ടം. അതിലൂടെ ഖജനാവിലേക്ക് എത്ര കോടി രൂപ ഒഴുകിയെത്തുമെന്നതിന്റെ കണക്കു ഡിസംബർ അവസാനത്തോടെ മാത്രമേ അറിയാൻ സാധിക്കൂ.

സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾക്ക് പൂർണമായും വിരാമമായി. പാൻകാർഡില്ലാതെ നികുതിവെട്ടിച്ചിരുന്ന സഹകരണബാങ്കുകൾക്കു പിടിവീണതും ഇന്ത്യയുടെ നികുതി വരുമാനം കുത്തനെ ഉയർത്തും.

നോട്ട് നിരോധന ശേഷം രാജ്യമെമ്പാടും നടന്ന റെയ്‌ഡുകളിൽ പിടിച്ചെടുത്ത പഴയ നോട്ടിന്റെ കണക്കുകൾ ആദ്യ നികുതിവകുപ്പിന്റെ കൈകളിലാണുള്ളത്. കേരളത്തിൽ കഴിഞ്ഞ മാസം മാത്രം എത്ര കോടി രൂപയുടെ പഴയ നോട്ടുകൾ പിടിച്ചെടുത്തു എന്നു ഓർക്കുക.

നോട്ട് നിരോധനസമയത് രാജ്യത്തു കലാപമുണ്ടാക്കാൻ ശ്രമിച്ചു പരാജയപെട്ടവർ ഈ കണക്കുകളുമായി ഇപ്പോൾ ഇറങ്ങും. RBI യുടെ വാർഷിക റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന മറ്റുകാര്യങ്ങൾ മിണ്ടാതെ ഈ വിഷയം മാത്രം ഉയർത്തിക്കാട്ടി ഇനിയുള്ള ദിവസങ്ങളിൽ ആഘോഷിക്കും എന്നറിയാം.

പൊട്ടകിണറ്റിലെ തവളകൾ തുള്ളട്ടെ. അവർക്കെന്തു രാജ്യം? എന്ത് സാമ്പത്തികരംഗം? ആകെ അറിയാവുന്നതു പാർട്ടി സെക്രട്ടറി പറയുന്നത് അതെ പടി വിഴുങ്ങാനും, മുട്ടിലിഴഞ്ഞു എല്ലാ വൃത്തികേടുകളും ന്യായീകരിക്കാനും മാത്രം

70 വർഷത്തെ മാലിന്യങ്ങളാണ് രാജ്യം നീക്കിയത്. 1986 മുതൽ ചർച്ച നടത്തിയ GST യും നടപ്പാക്കി. സാമ്പത്തികരംഗം പൂർണമായും സർക്കാറിന്റെ നിരീക്ഷണവലയത്തിലായി. 2018 അവസാനത്തോടെ സ്വിറ്റസർലണ്ടിൽനിന്നും, മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്നുമുള്ള കള്ളപ്പണനിക്ഷേപത്തിന്റെ കണക്കുകളും സർക്കാരിന് കിട്ടും.

ഏകദേശം 80000 കോടി രൂപയുടെ വിദേശ കള്ളപ്പണം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച Income Declaration സ്കീം വഴി പുറത്തുവന്നിട്ടുണ്ട്. ഇതുവഴിമാത്രം സർക്കാരിന് ലഭിച്ച നികുതി ഏകദേശം 30000 കോടി രൂപയാണ്.

70 വര്ഷം ഇന്ത്യ ഭരിച്ചുമുടിച്ച കൊള്ളക്കാരും, അവർക്ക് പുറത്തുനിന്നും അകത്തുനിന്നും പിന്തുണകൊടുത്ത അവതാരങ്ങളുമൊക്കെ ഇന്ത്യക്കാരുടെ വിദേശബാങ്കുകളിലെ കള്ളപ്പണനിക്ഷേപത്തിന്റെ ഉത്തരവാദികളാണെന്നു സൗകര്യപൂർവം മറന്നുപോകുന്നു.

15 ലക്ഷം രൂപ അക്കൗണ്ടിൽ ഇടുമെന്നു മോഡി പ്രസംഗിച്ചു എന്നും പറഞ്ഞു കമന്റ് ഇടാൻ വരുന്ന അന്തം കമ്മികളോട് ആ വീഡിയോ മനസിലാക്കിയിട്ടു വരണം എന്ന് അഭ്യർത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button