തിരുവനന്തപുരം : ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ പ്രമുഖ ഫ്‌ളാറ്റ് ഉടമ അറസ്റ്റിലായി. നിശ്ചയിച്ച സമയത്ത് ഫ്‌ളാറ്റുകള്‍ പണിതീര്‍ത്ത് നല്‍കിയില്ലെന്ന് കാണിച്ച് നിക്ഷേപകര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. എസ്.ഐ ഹോംസ് ഉടമ അജിത് തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിദേശ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകരാണ് എസ്.ഐ ഹോസിനെതിരെ പരാതി നല്‍കിയത്. ഫ്‌ളാറ്റുകള്‍ക്കായി പണം വാങ്ങിയ ശേഷം സമയത്ത് പണി പൂര്‍ത്തിയാക്കി ഇവ കൈമാറിയില്ലെന്നായിരുന്നു പരാതി. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ മാത്രം 33 പേര്‍ പരാതിയുമായെത്തി. 13 കോടിയുടെ തട്ടിപ്പാണ് ഇങ്ങനെ ഉണ്ടായതെന്നാണ് പൊലീസ് അറിയിച്ചത്. കൂടുതല്‍ പേര്‍ പരാതികളുമായി എത്താനും സാധ്യതയുണ്ട്. നേരത്തെ പരാതികളുയര്‍ന്നപ്പോള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി ഫ്‌ളാറ്റ് പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സാവകാശം തേടിയിരുന്നു. ഈ സമയവും അവസാനിച്ചതോടെ നിക്ഷേപകര്‍ പരാതിയുമായെത്തുകയായിരുന്നു. തുടര്‍ന്ന് കമ്പനി ഉടമയായ അജിത് തോമസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചെന്നൈ ആസ്ഥാനമായാണ് എസ്.ഐ ഹോംസ് പ്രവര്‍ത്തിക്കുന്നത്.
Post Your Comments