മധുര: കൊലയാളി ഗെയിം തമിഴ്നാട്ടിലും. തമിഴ്‌നാട്ടില്‍ ബ്ലൂവെയില്‍ ചലഞ്ച് കളിച്ച വിദ്യാര്‍ഥി ആത്മഹത്യചെയ്തു. ആത്മഹത്യ ചെയ്തത് മധുര തിരുമംഗലത്തുള്ള വിഘ്‌നേഷ് എന്ന 19 കാരനാണ്. മന്നാര്‍ കോളജിലെ രണ്ടാം വര്‍ഷവിദ്യാര്‍ഥിയാണ് വിഘ്‌നേഷ്. വിഘ്‌നേഷിനെ ബുധനാഴ്ച വൈകിട്ട് 4.15 നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിഘ്‌നേഷിന്‍െ ഇടം കൈയില്‍ ബ്ലെയ്ഡുപയോഗിച്ച് തിമിംഗലത്തിന്റെ ചിത്രവും ബ്ലൂവെയില്‍ എന്നും എഴുതിയിട്ടുണ്ട്.
താന്‍ ബ്ലൂവെയില്‍ കെണിയില്‍ പെട്ടുവെന്ന് വിഘ്‌നേഷിന്റെ മുറിയില്‍ നിന്ന് ലഭിച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. മാത്രമല്ല ബ്ലൂവെയില്‍ വെറുമൊരു കളിയല്ല അപകടകാരിയാണെന്നും ഒരിക്കല്‍ നിങ്ങള്‍ ഇതില്‍ പ്രവേശിച്ചാല്‍ പിന്നീട് തിരിച്ചുവരാന്‍ സാധിക്കില്ലെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. വിഘ്‌നേഷ് ബ്ലൂവെയില്‍ കളിച്ചിരുന്നതായി സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഫോണില്‍ ഇതിനായി പ്രത്യേകം ആപ്പുകളാന്നുമില്ലെന്നും എന്നാല്‍ വിഘ്‌നേഷിന് പലപ്പോഴും ഫോണില്‍ നിര്‍ദ്ദേശങ്ങള്‍ സന്ദേശങ്ങളായോ കോളുകളായോ വരാറുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. ബ്ലൂവെയില്‍ ചലഞ്ച് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് തമിഴ്‌നാട് പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത് അടുത്തിടെയാണ്.
Post Your Comments