ന്യൂഡല്‍ഹി: നീതി ആയോഗ് സുസ്ഥിര വികസന സൂചികയില്‍ ഈ വര്‍ഷവും ഒന്നാമതെത്തി. 70 പോയിന്റ് നേടി കേരളം മുന്നില്‍ എത്തിയപ്പോള്‍ ബീഹാര്‍ സൂചികയില്‍ എറ്റവും പിന്നിലായി.
നീതി ആയോഗ് 16 സുസ്ഥിര വികസന സൂചികകളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനങ്ങളില്‍ മൂന്നെണ്ണം 12 മേഖലകളില്‍ രാജ്യ ശരാശരിയേക്കാള്‍ മികച്ചതോ തുല്യമോ ആയ സ്ഥാനം നിലനിര്‍ത്തുന്നു.പിന്നിലുള്ള മറ്റ് രണ്ട് സംസ്ഥാനങ്ങള്‍ 11 മേഖലകളില്‍ മുന്നിലാണ്.
കൂടാതെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14 സംസ്ഥാനങ്ങള്‍ വളരെ പിന്നില്‍ പോയെന്നും മോശം നിലവാരമാണ് എല്ലാ മേഖലകളിലും കാണിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിമാചല്‍ പ്രദേശ് രണ്ടാമതും ആന്ധ്രാ, തമിഴ് നാട്,തെലുങ്കാന എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളും നേടി. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ചണ്ഡിഗഡ് ഒന്നാമതും പുതുച്ചേരി രണ്ടാമതും ദാദ്ര നഗര്‍ ഹവേലി മൂന്നാം സ്ഥാനത്തുമാണ്.
Post Your Comments