ചെന്നൈ: പ്രാധാന മന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധന മൂത്ത് ഒരു ക്ഷേത്രം തന്നെ നിര്‍മിച്ചിരിക്കുകയാണ് കര്‍ഷകനായ ബിജെപി പ്രവര്‍ത്തകന്‍. തമിഴ് നാട്ടിലാണ് ബിജെപി കര്‍ഷക കൂട്ടായ്മയുടെ പ്രദേശിക നേതാവ് കൂടിയായ തിരുച്ചിറപ്പള്ളി സ്വദേശി ശങ്കര്‍ മോദിക്കായി ക്ഷേത്രം നിര്‍മിച്ചത്. മോദിയുടെ കൂടാതെ മഹാത്മാഗാന്ധി, കാമരാജ്, ജയലളിത,എംജിആര്‍,എടപ്പാടി കെ പളനിസ്വാമി, അമിത് ഷാ എന്നിവരുടെ ചെറു രൂപങ്ങളും ശങ്കറിന്റെ ക്ഷേത്രത്തിലുണ്ട്.
ശങ്കറിന്റെ കൃഷി ഭൂമിയിലാണ് മോദിയുടെ അര്‍ധകായ പ്രതിമ പ്രതിഷ്ഠിച്ചത്. രാജ്യം ഭരിക്കുന്ന പ്രധാന മന്ത്രി കര്‍ഷകര്‍ക്ക് വേണ്ടുന്നതെല്ലാം ചെയ്യുന്നുണ്ട്. ക്ഷേമ പദ്ധതികളടക്കം ചെയ്തതിന്റെ നന്ദി പ്രകടിപ്പിച്ചതാണ് ഈ കര്‍ഷകന്‍. പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി, ഉജ്വല്‍ യോജന, ശുചിമുറി നിര്‍മ്മാണ പദ്ധതി എന്നിവയുടെ ഉപഭേക്താവാണ് താനെന്നും ഈ കര്‍ഷകന്‍ പറഞ്ഞു.
1.2 ലക്ഷം രൂപ ചെലവില്‍ കല്ലില്‍ കൊത്തിയ വിഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പുസമയത്ത് തുടങ്ങിയ നിര്‍മാണം പൂര്‍ത്തിയാക്കിയത് കഴിഞ്ഞയാഴ്ചയാണ്. തുടര്‍ന്ന് ക്ഷേത്രത്തില്‍ പൂജ ആരംഭിച്ചു. ക്ഷേത്രത്തിലേക്ക് ധാരാളം ഭക്തരാണെത്തുന്നത്. ശങ്കറിന്റെ കൃഷി വിളവെടുപ്പില്‍ ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാക്കളെ പങ്കെടുപ്പിച്ച് വിപുലമായരീതിയില്‍ ക്ഷേത്രത്തിലെ കുംഭാഭിഷേകം നടത്താനാണ് ആലോചിക്കുന്നത്. പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനാല്‍ ആക്രമണങ്ങള്‍ ഭയന്ന് ക്ഷേത്രത്തിന് കാവലിരിക്കുകയാണ് ശങ്കര്‍.
Post Your Comments