അതെ ഓണമിങ്ങെത്തി. പായസത്തിന്റ മധുരമില്ലാതെ ഓണസദ്യ പൂര്‍ണമാവില്ല. തൂശന്‍ ഇലയില്‍ വിളമ്പുന്ന തുമ്പപൂ നിറമുള്ള ചോറും ഒപ്പം അണിനിരക്കുന്ന കറികളും ചേര്‍ന്ന വിഭവ സമ്യദ്ധമായ സദ്യ. ഓണത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഓണ സദ്യ. കാണം വിറ്റും ഓണ ഉണ്ണണം എന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കികൊണ്ട് മലയാളികള്‍ ഓണ സദ്യ തയ്യാറാക്കുന്നു. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്ന സദ്യയില്‍ അവിയല്‍ സാമ്പാര്‍, പരിപ്പ്, എരിശ്ശേരി തുടങ്ങിയവയും നാലുകൂട്ടം ഉപ്പിലിട്ടതും, പഴം പപ്പടം, പായസം തുടങ്ങി വിഭവങ്ങളുണ്ടാകും മലയാളിയുടെ ഓണസദ്യക്ക്. ലോകത്ത് മറ്റൊരിടത്തും അവകാശപ്പെടാനില്ലാത്ത രുചിയുടെ വൈവിധ്യമാണ് മലയാളികളുടെ സദ്യക്ക്.
ഓണസദ്യ എന്നു കേള്‍ക്കുമ്പോള്‍മലയാളികളുടെ മനസ്സില്‍ നിറയുന്നത് സ്‌പെഷല്‍ പാലടയാണ്. ഊണിന് ശേഷം പായസം അതും പാലട എങ്കില്‍ ചിന്തിക്കാന്‍ വയ്യ. വായില്‍ വെള്ളമൂറുന്ന രൂചിയാണ്. പരമ്പരാഗത രീതിയില്‍ പാലടതയ്യാറാക്കാം. എന്നാല്‍ വിപണികളില്‍ ഇപ്പോള്‍ പാലട മിക്‌സിന്റെ പാക്കറ്റും സുലഭമായി കിട്ടും
Post Your Comments