KeralaLatest NewsNews

വിദ്യാര്‍ത്ഥികളെ വഞ്ചിച്ച ആരോഗ്യമന്ത്രി രാജി വെയ്ക്കണമെന്ന് എംഎം ഹസന്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രി സ്ത്രീയായതിനാലാണ് അവരെ വളഞ്ഞിട്ട് ആക്രമിക്കാതിരുന്നതെന്ന് എംഎം ഹസന്‍. മെഡിക്കല്‍ പ്രവേശനം ഇത്രയധികം പ്രതിസന്ധിയിലാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ അലംഭാമാണ്. വിദ്യാര്‍ത്ഥികളെ വഞ്ചിച്ച ആരോഗ്യമന്ത്രി രാജി വെയ്ക്കണം. അല്ലെങ്കില്‍ മുഖ്യമന്ത്രി അവരെ പുറത്താക്കണമെന്നും ഹസന്‍ പറഞ്ഞു.

മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെ അനുസരിക്കാത്ത സ്വാശ്രയകോളേജുകളുടെ അഫിലിയേഷന്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടണമെന്നും എം.എം.ഹസന്‍ പറഞ്ഞു. അല്ലെങ്കില്‍ ഇങ്ങനെയൊരു സാഹചര്യം ഉണ്ടാക്കിയതിന്റെ പ്രായശ്ചിത്തമെന്ന നിലയ്ക്ക് ഗാരന്റി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ബാങ്ക് ഗാരന്റിയോ ബോണ്ടോ ഇല്ലാതെ പ്രവേശനം നടത്താന്‍ തയ്യാറായ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ നിലപാട് പ്രശംസനീയമാണ്. മറ്റ് ചില കോളേജുകളും ഇതേ നിലപാടിലേക്ക് വന്നിട്ടുണ്ട്. അവര്‍ക്ക് അഞ്ച് ലക്ഷത്തിന് പഠിപ്പിക്കാമെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്തുകൊണ്ട് ഇതായിക്കൂടാ എന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button