തിരുവനന്തപുരം: ഇന്ധനവിലവര്‍ദ്ധനക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. ജനങ്ങളെ ഇതുപോലെ കൊള്ളയടിക്കുന്ന ബജറ്റ് ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും നികുതി കൊള്ളയാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെതിരെ യുഡിഎഫ് ശക്തമായ സമരം നടത്തുമെന്നും 6 ന് യോഗം ചേർന്ന് സമര രീതി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനരോഷത്തിൽ എൽഡിഎഫ് മണ്ണാങ്കട്ട പോലെ അലിഞ്ഞ് ഇല്ലാതാകുമെന്നും എംഎം ഹസ്സന്‍ പറഞ്ഞു.
അതേസമയം, ഇന്ധന വിലയിൽ പ്രതിഷേധിച്ച് കൊച്ചിയിൽ മുഖ്യമന്ത്രി താമസിച്ച ഗസ്റ്റ് ഹൗസിന് മുന്നിൽ പ്രതിഷേധം നടന്നു. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മുഖ്യമന്ത്രി താമസിച്ച പിഡബ്യൂഡി ഗസ്റ്റ് ഹൗസിന് മുന്നിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മിന്നൽ പ്രതിഷേധം നടത്തിയത്. മുദ്രാവാക്യം വിളികളുയർന്നതോടെയാണ് പ്രതിഷേധം പൊലീസുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ എല്ലാവരെയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
Post Your Comments