തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ നടപടിയെടുക്കേണ്ടത് സർക്കാരാണെന്ന് എം എം ഹസ്സൻ മാധ്യമങ്ങളോട് പറഞ്ഞു. മോദിയെ വെല്ലുന്ന തൊഴിലാളി വിരുദ്ധനാണ് പിണറായി വിജയനെന്നും ശമ്പളം നൽകാൻ സൗകര്യം ഉള്ളപ്പോൾ തരാമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: അഗ്നിപഥ് വിരുദ്ധ കലാപം ആസൂത്രിതം : കേന്ദ്ര റിപ്പോര്‍ട്ട്
‘ഇതെന്ത് നയമാണ്. കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധിയിൽ സർക്കാരിനും ഉത്തരവാദിത്തമുണ്ട്. ഗതാഗത മന്ത്രി ആൻറണി രാജുവിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല. ജൂൺ മാസം 21 ആയിട്ടും കെ.എസ്.ആർ.ടി.സിയിൽ മെയ് മാസത്തെ ശമ്പള വിതരണം പൂർത്തിയായിട്ടില്ല. ഭരണ പ്രതിപക്ഷ യൂണിയനുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്’- അദ്ദേഹം പറഞ്ഞു.
Post Your Comments