കൊച്ചി:ഹാദിയ കേസ് അന്വേഷണ മേല്‍നോട്ടത്തില്‍ നിന്ന് ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ പിന്മാറി. പിന്മാറാനുള്ള കാരണം വെളിപ്പെടുത്താനാവില്ലെന്ന് ജസ്റ്റിസ് രവീന്ദ്രന്‍ പറഞ്ഞു. എന്‍ഐഎ വീണ്ടും സുപ്രീംകോടതിയെ സമീപിക്കും.
ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. ഹാദിയയെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നുവെന്ന് കാണിച്ച് ഷെഫീൻ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നടപടി.
അന്വേഷണ വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) ഉടൻ നൽകണമെന്നും കേരള പൊലീസിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. മതം മാറിയ ഹാദിയയും ഷെഫീനും തമ്മിലുള്ള വിവാഹം മേയ് 24-ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
തന്‍റെ മകളെ നിർബന്ധിച്ച മതം മാറ്റിയെന്ന് ആരോപിച്ച് ഹാദിയ(അഖില)യുടെ പിതാവ് നൽകി ഹർജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. വിവാഹം റദ്ദാക്കിയ കോടതി അഖിലയെ മാതാപിതാക്കൾക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു. പെണ്‍കുട്ടിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Post Your Comments