കോതമംഗലം: സഹോദരങ്ങളെ തോട്ടപൊട്ടി മരിച്ച നിലയിൽ കണ്ടെത്തി. രാത്രി ഒഒൻപതിനുശേഷം വീടിനു സമീപം വടാട്ടുപാറ പലവൻപടി കണിച്ചേരികുടി അയ്യപ്പന്റെ മക്കളായ സോമൻ (38), മനോജ് (35) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മദ്യലഹരിയിൽ പിതാവുമായി ഇരുവരും വഴക്കിട്ടിരുന്നു അതിനുശേഷം പഴയവീടിരുന്ന ഭാഗത്തു പോയി തോട്ടപൊട്ടിച്ചു മരിക്കുകയായിരുന്നു. തോട്ടയുടെ ഉഗ്രസ്ഫോടനം കേട്ട് പ്രദേശവാസികൾ എത്തിയപ്പോൾ മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.
Post Your Comments