ലോക്പാല്‍ നിയമനം വൈകുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയുടെ കത്ത്. അധികാരത്തിലേറി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഉറപ്പ് നല്‍കിയ ലോക്പാല്‍ നിയമനം നടത്താത്ത സാഹചര്യത്തിൽ വീണ്ടും സമരം ആരംഭിക്കുമെന്നു അദ്ദേഹം കത്തിൽ വ്യക്തമാക്കി.
അഴിമതി രഹിത ഇന്ത്യയുടെ രൂപീകരണം എന്ന മുദ്രാവാക്യമുയര്‍ത്തിയ ചരിത്രപരമായ സമരം നടന്നിട്ട് ആറ് വര്‍ഷമാവുന്നു. എന്നാല്‍ അഴിമതി അവസാനിപ്പിക്കാനുള്ള നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.ലോക്പാല്‍, ലോകായുക്ത എന്നിവയുടെ നിയമനത്തെ സംബന്ധിച്ച് താന്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരുന്നു . എന്നാല്‍ തന്റെ കത്തിന് പ്രധാനമന്ത്രി മറുപടി നൽകിയില്ല.അണ്ണാ ഹസാരെ പറയുന്നു.
അഴിമതി നിവാരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്രതലത്തില്‍ ലോക്പാലും സംസ്ഥാന തലത്തില്‍ ലോകായുക്തയും വേണമെന്നാണ് അണ്ണാ ഹസാരെ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം.ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് വീണ്ടും പ്രതിഷേധം സംഘടിപ്പിക്കുമെന്നും സമരം ആരംഭിക്കുന്ന സ്ഥലവും തീയ്യതിയും അടുത്ത കത്തില്‍ വ്യക്തമാക്കുമെന്നും അണ്ണാ ഹസാരെ മോദിയ്ക്കയച്ച കത്തില്‍ പറയുന്നു.
Post Your Comments