വൈക്കം: ജീവന്‍ രക്ഷിക്കണമന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ ലൈവായി പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന. വീട്ടുകാരെ വെറുപ്പിച്ച് മതം മാറി കാമുകനെ വിവാഹം കഴിച്ച ദില്‍ന എന്ന യുവതിയാണ് ഭര്‍ത്താവില്‍ നിന്നും തന്റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഫേസ്ബുക്ക് ലൈവിലൂടെ രംഗത്ത് വന്നിരിക്കുന്നത്. കുറച്ച് ദിവസങ്ങളായി താന്‍ ഭര്‍ത്താവുമായി പ്രശ്നത്തിലാണെന്നും ഡിവോഴ്സ് നല്‍കിയില്ലെങ്കില്‍ തന്നെ കൊല്ലുമെന്നും ആരും സഹായത്തിനില്ലാതെ കഴിയുന്ന തന്നെ രക്ഷിക്കണമെന്നുമാണ് യുവതി ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
ഭര്‍ത്താവ് ജോലി ചെയ്യുന്ന വൈക്കം ചെമ്മനാകരിയിലുള്ള കളത്തില്‍ ലേക്ക് റിസോര്‍ട്ടിലാണ് യുവതിയുള്ളത്. ഇവിടുത്ത ജനറല്‍ മാനേജരായ കോഴിക്കോട് സ്വദേശി അഭിജിത്ത് ബാലനാണ് ദില്‍നയുടെ ഭര്‍ത്താവ്. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ക്രിസ്ത്യാനിയായ ദില്‍നയെ കോഴിക്കോട് ആര്യസമാജത്തില്‍ കൊണ്ടു പോയി മതം മാറ്റി ഹിന്ദുവാക്കിയ ശേഷമാണ് അഭിജിത്ത് വിവാഹം ചെയ്തത്. മുറിയില്‍ കയറി വാതിലടച്ച ശേഷമാണ് യുവതി വീഡിയോയിലൂടെ ഇതെല്ലാം വിവരിക്കുന്നത്. അപ്പോഴൊക്കെ മുറി തുറക്കാന്‍ കോളിങ് ബെല്ലടിക്കുന്ന ശബ്ദവും കേള്‍ക്കാം.
കോഴിക്കോട് ബാലുശേരി പാവണ്ടൂര്‍ എന്ന സ്ഥലത്തെ ബാലന്റെയും ശ്രീലതാ ബാലന്റെയും മകനായ ആഭിജിത്ത് ബാലനാണ് ഭര്‍ത്താവ്. ഇപ്പോള്‍ വിവാഹ ബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ ഉപദ്രവിക്കുന്നത്. ഇപ്പോള്‍ ദില്‍ന തനിക്ക് പറ്റിയ ഭാര്യയല്ലെന്നാണ് ഇയാള്‍ പറയുന്നത്. തന്റെ സ്റ്റാറ്റസിനൊത്ത മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യണം. അതിന് ദില്‍നയില്‍ നിന്നും ഡിവോഴ്സ് വേണം. ഈ ആവശ്യമുന്നയിച്ചാണ് ഇയാള്‍ ഉപദ്രവം തുടരുന്നത്. റിസോര്‍ട്ടിലെ മറ്റ് ഉദ്യോഗസ്ഥരും ഇയാള്‍ക്ക് പിന്തുണയാണെന്നാണ് ദില്‍ന വീഡിയോയില്‍ പറയുന്നത്. സകല സാധനങ്ങളും എടുത്ത് പൊയ്ക്കൊള്ളണമെന്ന് റിസോര്‍ട്ടിലെ മാനേജ്മെന്റും ഡയറക്ടറും ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.
വീട്ടുകാരെ ഉപേക്ഷിച്ച് വന്നതിനാല്‍ തനിക്ക് വേറെ എവിടെയും പോകാനില്ല. സഹായിക്കാന്‍ ആരുമില്ലന്നും ദില്‍ന പറയുന്നു. അഭിജിത്തിന്റെ വീട്ടുകാര്‍ക്കും തന്നെ ഇഷ്ടമല്ല. അവരില്‍ നിന്നും ഭീഷണി ഉള്ളതായും ദില്‍ന ആരോപിക്കുന്നു. അഭിജിത്തന്റെ അച്ഛന്‍ ബാലന്‍ കൊല്ലുമെന്ന് ഭീഷണിപ്പടുത്തുകയും ചെയ്തു. നരേന്ദ്ര മോദി ഇടതും പിണറായി വിജയന്‍ വലതും ഉള്ളതിനാല്‍ തന്ന ആരും ഒന്നും ചെയ്യില്ലെന്ന് അഭിജിത്തിന്റെ അച്ഛന്‍ പറഞ്ഞു. നിന്നെ എന്ത് ചെയ്താലും എന്നെ ഉപദ്രവിക്കാനോ ശിക്ഷിക്കാനോ ഒരു നീതി പീഠമോ പൊലീസോ കോടതിയും തയ്യാറാകില്ലെന്നും ഇയാള്‍ പറഞ്ഞതായും പറയുന്നു. കോഴിക്കോട് ആര്യ സമാജത്തില്‍ പോയി മതം മാറി വിവാഹം കഴിച്ച ഇവര്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇപ്പോള്‍ അതൊക്ക വ്യാജമാണന്ന് അഭിജിത്ത് പറഞ്ഞതായും യുവതി പറയുന്നു. യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Post Your Comments