ന്യൂഡല്‍ഹി: വൈവാഹിക ബലാത്സംഗം(മാരിറ്റല്‍ റേപ്പ്) കുറ്റകരമാക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വൈവാഹിക ബന്ധത്തിലെ നിര്‍ബന്ധിത ലൈംഗികബന്ധം കുറ്റകരമാക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്.
രാജ്യത്തെ കുറഞ്ഞ സാക്ഷരതാ നിരക്ക്, സ്ത്രീകളുടെ സാമ്പത്തിക അസ്ഥിരത, സമൂഹത്തിന്റെ മാനസികാവസ്ഥ, ദാരിദ്ര്യം തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം നിലപാടെടുത്തത്. കൂടാതെ പാശ്ചാത്യ സംസ്കാരത്തെ കണ്ണടച്ച് പിന്തുടരാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നതിന് മുമ്പ് എന്താണ് വൈാവഹിക ബലാത്സംഗം എന്ന് കൃത്യമായ നിര്‍വചനം കൊണ്ടു വരേണ്ടതുണ്ട്.
എല്ലാ ലൈംഗിക ബന്ധങ്ങളും മാരിറ്റല്‍ റേപ്പായി പരിഗണിക്കേണ്ടി വന്നാല്‍ ഭാര്യയുടെ ഭാഗം മാത്രം കേട്ട് വിധി പറയേണ്ട സാഹചര്യം ഉണ്ടാകുമെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.
Post Your Comments