Latest NewsNewsIndia

ഗുര്‍മീത് പെണ്‍കുട്ടികളോട് ചെയ്തത് വെളിപ്പെടുത്തി മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍

ഗുര്‍മീത് റാം റഹിം പെണ്‍കുട്ടികളെ ലൈംഗികഅടിമകളായി ഉപയോഗിച്ചിരുന്നുവെന്ന് മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍. ആശ്രമത്തിലെ പുരുഷന്മാരെ വന്ധ്യകരണത്തിന് വിധേയരാക്കി. ഗുര്‍മീത് നിരവധി പേരെ കൊലപ്പെടുത്തിയെന്നും ഉദ്യോഗസ്ഥനായ ബിയാന്ത് സിങ് പറയുന്നു.

ദേര സച്ചാ സൗദ ആസ്ഥാനത്തെ ഗുര്‍മിന്റെ കിടപ്പുമുറിയില്‍ നിന്ന് പുറത്തുകേട്ട പെണ്‍കുട്ടികളുടെ അലമുറകള്‍ ഞെട്ടലോടെ മാത്രമെ ഓര്‍ക്കാന്‍ കഴിയുകയുള്ളൂവെന്ന് ബിയാന്ത് സിങ് പറഞ്ഞു. കിടപ്പുമുറിയെ ഗുഹയെന്നാണ് ഗുര്‍മിത് വിശേപ്പിക്കുന്നത്.

വളര്‍ത്തുമകളായും സാധ്വികളായും തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടികളാണ് ഏറെയും ഇരയാകുന്നത്. പതിനാറുകാരിയെ ഗുര്‍മിത് മാനഭംഗപ്പെടുത്തുന്നത് നേരില്‍ കണ്ടുവെന്നും ബിയാന്ത് സിങ് വെളിപ്പെടുത്തി. ഒട്ടേറെ കൊലപാതകങ്ങളിലും ഭൂമിതട്ടിപ്പിലും ഗുര്‍മിതിന് പങ്കുണ്ട്. തന്നെയും ഷണ്ഡീകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് ആശ്രമം വിട്ടതെന്ന് ബിയാന്ത് സിങ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button