ചാരുംമൂട്: ഗൾഫിൽ നിന്ന് അവധിക്കെത്തിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. താമരക്കുളം വേടരപ്ലാവ് ജോബിൻ വിലാസത്തിൽ ജോസിന്റെ മകൻ ജോബിൻ ജോസ് (26) ആണു മരിച്ചത്. അപകടത്തിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ചാരുംമൂട് പേരൂർക്കാരാണ്മ എള്ളും വിളയിൽ വിഷ്ണു (20), മാവേലിക്കര മാങ്കാംകുഴി വിളയിൽ വീട്ടിൽ പങ്കജാക്ഷൻ (65) മകൻ കിരൺ (27) എന്നിവർക്കാണു പരുക്കേറ്റത്. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 7.45നു ചാരുംമൂട് ജംക്ഷനു സമീപത്തായിരുന്നു അപകടം. മസ്കത്തിൽ ജോലി ചെയ്യുന്ന ജോബിൻ ഇന്നലെയാണ് നാട്ടിലെത്തിയത്. ജോബിനും സൃഹൃത്ത് വിഷ്ണുവും ഒരുമിച്ചാണു ബൈക്കിൽ വന്നത്. പങ്കജാക്ഷനും മകനുമായിരുന്നു മറ്റൊരു ബൈക്കിൽ.
Post Your Comments