Latest NewsKeralaNews

വിവാഹിതരാകാന്‍ തീരുമാനിച്ച ട്രാന്‍സ്​ജെന്‍ഡേഴ്​സിന്​ വധഭീഷണി

കോ​ഴി​ക്കോ​ട്​: മ​ല​യാ​ളി ട്രാ​ന്‍​സ്​​ജെ​ന്‍​ഡേ​ഴ്​​സി​ന്​ വ​ധ​ഭീ​ഷ​ണി. പ്ര​ണ​യ​ത്തി​നൊ​ടു​വി​ല്‍ വി​വാ​ഹി​ത​രാ​കാ​ന്‍ തീ​രു​മാ​നി​ച്ച ട്രാ​ന്‍​സ്​​ജെ​ന്‍​ഡേ​ഴ്​​സി​നാണ്​ വ​ധ​ഭീ​ഷ​ണി നേരിടേണ്ടി വന്നത്. ​  സ്​​ത്രീ​യി​ല്‍​നി​ന്ന്​ പു​രു​ഷ​നാ​യി മാ​റി​യ ആ​ര​വ്​ അ​പ്പു​ക്കു​ട്ട​നും പു​രു​ഷ​നി​ല്‍​നി​ന്ന്​ സ്​​ത്രീ​യാ​യി മാ​റി​യ സു​ക​ന്യ കൃ​ഷ്​​ണ​ക്കു​മാ​ണ് ഫേ​സ്​​​ബു​ക്കി​ലൂ​ടെ വ​ധ​ഭീ​ഷ​ണി വ​ന്ന​ത്.

പ്രമുഖ മാധ്യമമാണ് പ്ര​വാ​സി​യാ​യ ആ​ര​വും സോ​ഫ്​​റ്റ്​​വെ​യ​ര്‍ എ​ന്‍​ജി​നീ​യ​റാ​യ സു​ക​ന്യ​യും വി​വാ​ഹി​ത​രാ​കാ​ന്‍ തീ​രു​മാ​നി​ച്ച വി​വ​രം ​ പു​റ​ത്തു​വി​ട്ട​ത്. സു​ക​ന്യ ഇ​വ​രു​ടെ പ്ര​ണ​യ​വും വി​വാ​ഹ​വും വി​വ​രി​ച്ച്‌​ ഒാ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​ല്‍ വ​ന്ന വാ​ര്‍​ത്ത ഷെ​യ​ര്‍​ചെ​യ്​​ത്​ ​ഫേ​സ്​​ബു​ക്കി​ലി​ട്ട​തി​ന്​ ക​മ​ന്‍​റാ​യാ​ണ്​ ആ​ദ്യം വ​ധ​ഭീ​ഷ​ണി വ​ന്ന​ത്. ‘ഇ​വ​ര്‍ കൊ​ല്ല​പ്പെ​ടേ​ണ്ട​വ​രാ​ണ്​’ എ​ന്ന​താ​യി​രു​ന്നു ക​മ​ന്‍​റ്. സ​ന്ദേ​ശം വ​ന്ന മാ​യ​ങ്ക്​ എ​ന്ന പ്രൊ​ഫൈ​ല്‍ ഐ​ഡി വ്യാ​ജ​മാ​ണെ​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ​ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

ആ​റോ​ളം വ​ധ​ഭീ​ഷ​ണി​ക​ള്‍ വേ​റെ​യും വ​ന്നി​ട്ടു​ണ്ട്. ​ ഇ​രു​വ​രും ബം​ഗ​ളൂ​രു​വി​ലെ സൈ​ബ​ര്‍ പൊ​ലീ​സി​ല്‍ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് പ​രാ​തി ന​ല്‍​കി​യി​രി​ക്ക​യാ​ണ്. മും​ബൈ​യി​ല്‍വെ​ച്ച്‌ അ​ടു​ത്തി​ടെ ക​ണ്ടു​മു​ട്ടി​യ ആ​ര​വി​ന്റെ​യും സു​ക​ന്യ​യു​ടെ​യും സൗ​ഹൃ​ദം പ്ര​ണ​യ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​രാ​യ ഇ​വ​ര്‍ വി​വാ​ഹി​ത​രാ​കാ​നും തീ​രു​മാ​നി​ച്ചു.

ഹൈ​സ്കൂ​ളി​ല്‍ പ​ഠി​ക്കുമ്പോഴാണ് കോ​ട്ട​യം മു​ണ്ട​ക്ക​യ​ത്തെ ഏ​ന്ത​യാ​റി​ല്‍ ജ​നി​ച്ച ബി​ന്ദു (ആ​ര​വ്) ത​ന്റെ സ്വ​ത്വം തി​രി​ച്ച​റി​യു​ന്ന​ത്. എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​യാ​യ ച​ന്തു (സു​ക​ന്യ) ഇ​ന്‍​റ​ര്‍​സെ​ക്സാ​യി​ട്ടാ​ണ് (പു​രു​ഷ​‍ന്റെ​യും സ്ത്രീ​യു​ടെ​യും ലൈം​ഗി​കാ​വ​യ​വ​ത്തോ​ടെ ജ​നി​ക്കു​ന്ന അ​വ​സ്ഥ) ജ​നി​ച്ച​ത്. ഗ​സ​റ്റി​ല്‍ പേ​ര് മാ​റ്റി​ക്കി​ട്ടി​യെ​ങ്കി​ലും മ​റ്റു രേ​ഖ​ക​ള്‍ ല​ഭി​ച്ച ശേ​ഷം സെ​പ്റ്റം​ബ​റി​ല്‍ നി​യ​മ​പ്ര​കാ​രം വി​വാ​ഹി​ത​രാ​വു​മെ​ന്നും ആ​രെ​തി​ര്‍​ത്താ​ലും പി​ന്മാ​റി​ല്ലെ​ന്നും വ​ധ​ഭീ​ഷ​ണി​യെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും ആ​ര​വും സു​ക​ന്യ​യും പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button