കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നും തള്ളാന്‍ ഇടയാക്കിയതിന് കാരണമായത് നിര്‍ണ്ണായകമായ രണ്ടു മൊഴികള്‍. ഭാര്യ കാവ്യാ മാധവന്റെ മൊഴി പ്രോസിക്യൂഷന്‍ നിര്‍ണായക തെളിവായി കോടതിയില്‍ അവതരിപ്പിച്ചുവെന്നാണ് സൂചന. പള്‍സര്‍ തന്റെ മൊബൈലില്‍ നിന്ന് ദിലീപിനെ വിളിച്ചിരുന്നുവെന്നും നടന്‍ പറഞ്ഞതനുസരിച്ച് പള്‍സറിന് 25,000 രൂപ നല്‍കിയെന്നും കാവ്യ കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
പള്‍സറിനെ അറിയില്ലായിരുന്നുവെന്നാണ് കാവ്യ ആദ്യം പറഞ്ഞിരുന്നത്. ദിലീപിനും പൾസർ സുനിയെ അറിയില്ലെന്നാണ് പറഞ്ഞത്.ദിലീപിന്റെ ജാമ്യം നിഷേധിക്കാനുള്ള നിര്‍ണായക മൊഴി ഇതാണെന്നാണ് പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടുന്നത്. ‘ദിലീപേട്ടാ കുടുങ്ങി’ എന്ന പള്‍സര്‍ സുനി ദിലീപിന് അയച്ച ശബ്ദ സന്ദേശമാണ് മറ്റൊരു മൊഴി.ആലുവ പോലീസ് ക്ലബ്ബിൽ വെച്ച് ഒരു പോലീസുകാരന്റെ സഹായത്തോടെയാണ് ഈ ശബ്ദരേഖ സുനി ദിലീപിന് അയച്ചത്. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലേക്കും ഈ പോലീസുകാരന്റെ സഹായത്തോടെ വിളിക്കാന്‍ ശ്രമിച്ചിരുന്നു.
അതുകഴിഞ്ഞ് പോലീസുകാന്‍ തന്നെ സ്വന്തം നിലയ്ക്ക് ഇവരെ രണ്ടുപേരെയും വിളിക്കാന്‍ ശ്രമിച്ചു. തൃശൂരെ ഒരു കോയിന്‍ ബൂത്തില്‍ നിന്ന് പോലീസുകാരന്‍ ലക്ഷ്യയിലേക്ക് വിളിച്ചതിന്റെ തെളിവുകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കി.
അതിന് ശേഷം വലിയ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഈ പോലീസുകാരന്‍ തന്നെ സിം കാര്‍ഡ് നശിപ്പിച്ചുകളഞ്ഞു. ഇതും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു.
Post Your Comments