മോസ്കോ: ട്രംപ് ടവർ സ്ഥാപിക്കാനായി നടത്തിയ ശ്രമങ്ങളെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ. മേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കമ്പനി റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ട്രംപ് ടവർ സ്ഥാപിക്കാനുള്ള നീക്കം നടത്തിയിരുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. 2015-2016 കാലഘട്ടത്തിലായിരുന്നു ഇതിനുള്ള നീക്കം നടന്നത്. പക്ഷേ അമേരിക്കൻ പ്രസിഡന്‍റ് പദത്തിലേക്ക് ട്രംപ് മത്സരിക്കുമെന്നു ഉറപ്പായതോടെ നീക്കം കമ്പനി ഉപേക്ഷിച്ചു. വാഷിംഗ്ടൺ പോസ്റ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇതേക്കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് അധികൃതരോ മറ്റ് ട്രംപ് അനുയായികളോ ഇതുവരെ തയാറായിട്ടില്ല.അതേസമയം ഇക്കാര്യത്തിൽ ട്രംപിന് നേരിട്ടോ അല്ലാതെയോ പങ്കുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Post Your Comments