ന്യൂഡല്‍ഹി: കേരളത്തില്‍ മുസ്ലിം സമുദായക്കാരല്ലാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ച് ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്തുന്നതിനായുള്ള ‘ലൗ ജിഹാദ്’ന് നേതൃത്വം നല്‍കുന്നത് ഒരു വനിതയാണെന്ന് കണ്ടെത്തൽ. ഇതിനു നേതൃത്വം നൽകുന്നത് തീവ്രവാദ നിലപാടുകളുള്ള സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗം ദേശീയ പ്രസിഡന്റ് സൈനബയാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കണ്ടെത്തി. ഒരു ദേശീയ മാധ്യമമാണ് ഇത് റിപ്പോർട്ട് ചെയ്തത്.
ലൗ ജിഹാദിനായി തീവ്രവാദ സ്വഭാവമുള്ള ‘ദവാ സ്ക്വാഡ് ‘ എന്ന സംഘടന കേരളത്തില്‍ ഊര്‍ജിതമാണെന്നും ഇവരുടെ ഇരകളിലേറെയും ഈഴവരാണെന്നും പോലീസ് നേരത്തെ കണ്ടെത്തിയതായി ലോകനാഥ് ബെഹ്റയുടെ വാക്കുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരളത്തിലെ ഹാദിയ (അഖില അശോകന്‍) കേസ് ഏറ്റെടുത്ത് എന്‍.ഐ.എ നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് ഈ വിവരം വെളിപ്പെട്ടത്.
പാലക്കാട് സ്വദേശിയായ ആതിര നമ്പ്യാരെ നിര്‍ബന്ധിച്ച് മതം മാറ്റിയതിന് പിന്നില്‍ മാര്‍ഗദര്‍ശിയായി പ്രവര്‍ത്തിച്ചതു സൈനബയാണെന്നും എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. അഖില( ഹാദിയ) കേസിലും സൈനബ തന്നെയാണ് ഇടപെട്ടത്. സൈനബയ്ക്ക്, തീവ്രസ്വഭാവമുള്ള പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ, തുടങ്ങിയ സംഘടനകളുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കൂടാതെ സത്യസരണിയുമായും ഇവർക്ക് നല്ല ബന്ധമാണ് ഉള്ളത്.
ഹാദിയയും ഷെഫീനുമായുള്ള വിവാഹത്തിന് മുൻപ് അഖില താമസിച്ചിരുന്നത് സൈനബയ്ക്കൊപ്പം ആയിരുന്നു. സത്യസരണി ഭാരവാഹികളുടെ സഹായത്തോടെ സൈനബയും ഭര്‍ത്താവും അലിയാരും ചേര്‍ന്നാണ് അഖിലയും ഷഫീനുമായുള്ള വിവാഹം വീട്ടുകാരറിയാതെ നടത്തിക്കൊടുത്തത്. ആതിരയെ മതം മാറ്റിയതിന് പിന്നിലും മുഹമ്മദ് കുട്ടിയും സൈനബയും ആണെന്ന് എൻ ഐ എ റിപ്പോർട്ടിലുണ്ട്.
Post Your Comments