Latest NewsIndia

ഗു​ർ​മീതിനെ അ​ഴി​ക്കു​ള്ളി​ലാക്കിയ മാനഭംഗകേസ് ; നാളിതുവരെ

ഗു​ർ​മീതിനെ അ​ഴി​ക്കു​ള്ളി​ലാക്കിയ മാനഭംഗകേസ് നാ​ള്‍​വ​ഴി​ക​ളി​ലൂ​ടെ

2002 ഏ​പ്രി​ല്‍ ; ​ വനി​താ അ​നു​യാ​യി​ക​ളെ ദേ​ര സ​ച്ചാ സൗ​ദ​​യു​ടെ സി​ര്‍​സ​യി​ലെ ആ​ശ്ര​മ​ത്തി​ല്‍ ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കു​ന്നു​വെ​ന്ന ഉൗ​മ​ക്ക​ത്ത് പ​ഞ്ചാ​ബ് ആ​ന്‍​ഡ് ഹ​രി​യാ​ന ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നു ല​ഭി​ക്കു​ന്നു.

മേ​യ്:  ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി സി​ര്‍​സ​യി​ലെ ജി​ല്ലാ ജ​ഡ്ജി​ക്കു നി​ര്‍​ദേ​ശം ന​ൽകു​ന്നു

സെ​പ്റ്റം​ബ​ര്‍: ജി​ല്ലാ ജ​ഡ്ജി ലൈം​ഗി​ക​ചൂ​ഷ​ണം ന​ട​ന്നു​വെ​ന്ന റിപ്പോർട്ട് ഹൈ​ക്കോ​ട​തിക്ക് നൽകിയതോടെ കേസ് സി​ബി​ഐ​ക്കു വി​ടു​ന്നു.

ഡി​സം​ബ​ര്‍ ; സി​ബി​ഐ ബ​ലാ​ത്സം​ഗ​ത്തി​ന് ​ഗുര്‍​മീ​ത് റാം ​റ​ഹി​മി​നെ​തി​രേ കേ​സെ​ടു​ക്കു​ന്നു.

ജൂ​ലൈ 2007 ;സി​ബി​ഐ അം​ബാ​ല​യി​ലെ കോ​ട​തി​യി​ല്‍ ​ഗു​ര്‍​മീ​തി​നെ​തി​രേ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്നു. 1999നും 2001​നും ഇ​ട​യ്ക്ക് ആ​ശ്ര​മ​ത്തി​ലെ ര​ണ്ടു സ​ന്യാ​സി​നി​ക​ള്‍ ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യെ​ന്നു കു​റ്റ​പ​ത്ര​ത്തി​ല്‍ ആരോപിച്ചിരുന്നു.

2008 സെ​പ്റ്റം​ബ​ര്‍ ; പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി ഐ​പി​സി 376, 506 വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ബ​ലാ​ത്സം​ഗം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ള്‍ ഗു​ര്‍​മീ​തി​നെ​തി​രേ ചു​മ​ത്തു​ന്നു.

2009-2010: പ​രാ​തി​ക്കാ​രാ​യ ര​ണ്ടു സ​ന്യാ​സി​നി​ക​ള്‍ കോ​ട​തി​ക്കു മുമ്പാ​കെ മൊ​ഴി ന​ല്കു​ന്നു.

2011 ഏ​പ്രി​ല്‍: ഗു​ര്‍​മീ​തി​നെ​തി​രാ​യ കേ​സും പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യു​ടെ ആ​സ്ഥാ​നവും പ​ഞ്ച്കു​ല​യി​ലേ​ക്ക് മാറ്റുന്നു

2017 ജൂ​ലൈ: എ​ല്ലാ​ദി​വ​സ​വും വി​ചാ​ര​ണ ന​ട​ത്താ​ന്‍ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​ തീരുമാനിക്കുന്നു

ഓ​ഗ​സ്റ്റ് 17: വാ​ദി​ഭാ​ഗ​ത്തി​ന്‍റെ​യും പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ​യും വാ​ദം അ​വ​സാ​നി​ച്ചതിനാൽ വി​ധി ഓ​ഗ​സ്റ്റ് 25നു ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി ജ​ഡ്ജി ജ​ഗ​ദീ​പ് സിം​ഗ് അ​റി​യി​ച്ചു. ഗു​ര്‍​മീ​ത് വി​ധി​പ്ര​ഖ്യാ​പ​ന ദി​വ​സം ​നേരി​ട്ടു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​നും നി​ര്‍​ദേ​ശിക്കുന്നു

ഓ​ഗ​സ്റ്റ് 25: ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ ഗു​ര്‍​മീ​ത് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോടതി പ്രസ്താവിക്കുന്നു

ഓ​ഗ​സ്റ്റ് 28: സി​ബി​ഐ ജ​ഡ്ജി ജ​യി​ലി​ല്‍ വെച്ച് ര​ണ്ടു കേ​സു​ക​ളി​ലാ​യി ഗു​ര്‍​മീ​തി​ന് 20 വ​ര്‍​ഷം ത​ട​വും 30 ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ക്കു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button