കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയലില്‍ കഴിയുന്ന
നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നാളെ ഹൈക്കോടതി വിധി പറയും. ജാമ്യം ലഭിച്ചാല്‍ ദിലീപിനു ഗംഭീര സ്വീകരണമായിരിക്കും ലഭിക്കുക. റോഡ് ഷോ അടക്കമുള്ള പദ്ധതികളാണ് അണിറയില്‍ ഒരുക്കുന്നത്. താരത്തിന്റെ ഫാന്‍സ് അസോസിയേഷനുകളാണ് സ്വീകരണം നല്‍കാനുള്ള പദ്ധതി തയാറായാക്കിയിരിക്കുന്നത്.
രണ്ടാഴ്ചയ്ക്കുള്ളില്‍ ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കങ്ങളാണ് അന്വേഷണ സംഘം നടത്തുന്നത്. ജാമ്യം തള്ളുകയും കുറ്റപത്രം വേഗം സമര്‍പ്പിക്കുകയും ചെയ്താല്‍ ജയിലില്‍ കിടന്നുകൊണ്ട് ദിലീപിന് വിചാരണ നേരിടേണ്ടിവരും. ഗൂഢാലോചന സംബന്ധിച്ച് ദിലീപിനെതിരായ 219 തെളിവുകളുടെ പട്ടിക മുദ്രവെച്ച കവറില്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
ദിലീപ് അറസ്റ്റിലായിട്ട് നാളെ അമ്പതു ദിവസം തികയും. നാളെ രാവിലെ 10.15ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്. ജാമ്യം കിട്ടിയില്ലെങ്കില്‍ വീണ്ടും റിമാന്‍ഡ് പ്രതിയായി ആലുവ സബ് ജയലില്‍ കഴിയേണ്ടി വരും.
Post Your Comments