കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴി നല്‍കരുതെന്ന് പലരും തന്നോട് ആവശ്യപ്പെട്ടുവെന്ന് തൃക്കാക്കര എം എല്‍ എ പി ടി തോമസിന്റെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലിൽ നടന്ന ചർച്ചാ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സമാനമായ ആരോപണം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സാക്ഷിപ്പട്ടികയിലെ നിയമവിദ്യാര്‍ത്ഥിയായ മറ്റൊരാളും ഉന്നയിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴി കൊടുക്കരുതെന്ന് പലരും പറഞ്ഞു. എനിക്ക് നിലപാടുണ്ട്. മനസാക്ഷിയുടെ നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Read also: ലൈഫ് മിഷൻ: അഴിമതിയുടെ സ്രോതസ്സ് ആദ്യം വെളിപ്പെടുത്തിയവരെ ചോദ്യം ചെയ്യണമെന്ന് എൻ കെ പ്രേമചന്ദ്രൻ
കഴിഞ്ഞ ദിവസം ഉയര്‍ന്നുവന്ന കള്ളപ്പണ കടത്തു സംഘമായി തനിക്ക് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ക്ലേശമനുഭവിക്കുന്ന ആളുകളെ സഹായിക്കാന്‍ ഇടപെടുന്ന എംഎല്‍എയാണ് ഞാന്‍. ഇനിയും ഇടപെടും. എന്റെ മനസാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. നിരാശരായ ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാനാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. അത് തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. സ്ഥലം എം എല്‍ എ എന്ന നിലയിലുള്ള പ്രവര്‍ത്തികള്‍ മാത്രമേ ചെയ്തിട്ടുള്ളുവെന്നും പിടി തോമസ് വ്യക്തമാക്കി. രാമകൃഷ്ണന്‍ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ രാമകൃഷ്ണനെ കയ്യാമം വെക്കുകയോ തൂക്കിക്കൊല്ലുകയോ തുറങ്കിലടക്കുകയോ എന്ത് ചെയ്താലും എനിക്കൊരു വിരോധവുമില്ല. ഈ പണം ആ പാവങ്ങള്‍ക്ക് കിട്ടിയിട്ടില്ല എന്നാണ് ഞാന്‍ അറിഞ്ഞത്. ഞാനവരെ ബന്ധപ്പെട്ട് ഒരു കാരണവശാലും ആ സ്ഥലത്തുനിന്നും മാറരുതെന്നും അവിടെത്തന്നെ താമസിക്കാനും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments