കൊച്ചി : നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നടന്‍ ദിലീപിന്റെ പക്കല്‍ ഉണ്ടെന്ന സംശയവുമായി പ്രോസിക്യൂഷന്‍. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കുന്നതില്‍ പ്രോസിക്യൂഷന്‍ ശക്തമായ എതിര്‍പ്പും പ്രകടിപ്പിച്ചു. ദൃശ്യങ്ങളിലെ സൂഷ്മവിവരങ്ങള്‍ പോലും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയ പ്രതിയുടെ കൈയില്‍ അവ ഉണ്ടാകാമെന്നു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ദൃശ്യങ്ങള്‍ കൈവശപ്പെടുത്തി നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണു പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
യാതൊരു കാരണവശാലും ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിനു നല്‍കരുതെന്നു ആവശ്യപ്പെടുന്ന സത്യവാങ്മൂലം പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. വാദം 25ന് വീണ്ടും തുടരും. കേസിലെ ഒന്നാംപ്രതി പള്‍സര്‍സുനിയെന്ന സുനില്‍കുമാര്‍ നടിയെ തട്ടിക്കൊണ്ടുപോയി വാഹനത്തിനുള്ളില്‍വച്ചു പകര്‍ത്തിയ, കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങളാണു ദിലീപ് ആവശ്യപ്പെട്ടിട്ടുള്ളത്. നിയമപ്രകാരം ഈതെളിവുകള്‍ തനിക്കും ലഭിക്കണമെന്നാണു ദിലീപിന്റെ വാദം. ദൃശ്യത്തിലെ സംഭാഷണശകലങ്ങള്‍ പ്രതിഭാഗം ചൂണ്ടിക്കാട്ടിയതാണ് പ്രോസിക്യൂഷന്‍ ആയുധമാക്കിയത്.
ചെറിയസംഭാഷണം പോലും ദിലീപ് കണ്ടുപിടിച്ചതില്‍നിന്നു ദൃശ്യങ്ങള്‍ പ്രതിക്കു ലഭ്യമായിട്ടുണ്ടെന്ന സംശയം ബലപ്പെടുത്തുന്നുവെന്നന്നും പോലീസ് പറയുന്നു. ദിലീപിന്റെ അഭിഭാഷകന്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. എന്നാല്‍, ഈ പരിശോധനയില്‍ നിന്നുമാത്രം ഇത്ര സൂക്ഷ്മമായ വിവരങ്ങള്‍ ലഭിക്കുകയില്ലെന്നാണു പോലീസിന്റെ വാദം. എഡിറ്റ് ചെയ്തുവെന്ന വാദം തെറ്റിദ്ധാരണ പരത്താനും കേസ് ദുര്‍ബലമാക്കാനും കരുതിക്കൂട്ടി ചെയ്ുന്നതാണയെന്നും ചൂണ്ടിക്കാട്ടുന്നു. കുറ്റപത്രം ചോര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയതു ദിലീപാണെന്നും പോലീസ് ആരോപിക്കുന്നു.
അതിനിടെ ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചേക്കും. അങ്കമാലി കോടതിയില്‍ പ്രതി സമര്‍പ്പിച്ച ഹര്‍ജിയിലെ നടിക്കെതിരായ പരാമര്‍ശം ജാമ്യം റദ്ദാക്കാന്‍ മതിയായ കാരണമാണെന്നാണു പ്രോസിക്യൂഷന്റെ വാദം. വാക്കുകൊണ്ടോ പ്രവൃര്‍ത്തികൊണ്ടോ ഇരയ്ക്കെതിരായ പ്രവൃത്തിയുണ്ടാകരുതെന്ന ജാമ്യവ്യവസ്ഥയാണു ലംഘിക്കപ്പെട്ടത്.
Post Your Comments