എറണാകുളം: വീട്ടിൽ നിന്നും ജപ്തി നടപടികൾ കാരണം പുറത്താക്കപ്പെട്ട വൃദ്ധദമ്പതികൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു.എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു ഇവർ മുഖ്യമന്ത്രിയെ കണ്ടത്. മകൻ ദിനേശൻ, മരുമകൾ മായ, പേരക്കുട്ടികളായ മാനസി, നന്മ എന്നിവരോടൊപ്പമാണ് രാമൻ കോരങ്ങാത്തും ഭാര്യ വിലാസിനിയും പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്. വീട്ടിൽ തുടർന്നും താമസിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും വീട്ടിൽനിന്ന് ഇറക്കി വിടില്ലെന്നും മുഖ്യമന്ത്രി വൃദ്ധദമ്പതികൾക്കു മുഖ്യമന്ത്രി ഉറപ്പ് നൽകി. ആശങ്കകൾ വേണ്ടെന്നും വീട്ടിൽത്തന്നെ താമസിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി ദമ്പതികളെ അറിയിച്ചു.
എണ്‍പതുകാരനായ രാമൻ കോരങ്ങാട്ടിനെയും ഭാര്യ വിലാസിനിയെയും ജപ്തി നടപടികളെ തുടർന്നു നേരത്തെ വീട്ടിൽനിന്ന് ഇറക്കി വിട്ടിരുന്നു. സിപിഎം ഭരണത്തിലുള്ള തൃപ്പൂണിത്തറ ഹൗസിംഗ് കോർപ്പറേറ്റീവ് സൊസൈറ്റിയുടേതായിരുന്നു നടപടി. തുടർന്ന് മുഖ്യമന്ത്രി നേരിട്ടിടപെട്ട് ജപ്തി നടപടികൾ നിർത്തിവയ്ക്കുകയായിരുന്നു.
Post Your Comments