Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Onamnewsculture

ആറന്മുളയിലേക്കൊരു ജലയാത്ര

ആറന്മുളക്കാർക്ക് ചിങ്ങമാസം കാലങ്ങളായി പിന്തുടർന്ന് വരുന്ന പാരമ്പര്യത്തിന്റെയും ആർപ്പുവിളികളുടെയും മാസമാണ്. ഓരോ ആറന്മുളക്കാരനും കാത്തിരിക്കുന്ന ദിനം.. ആറന്മുള വള്ളംകളി ഒരു വിനോദമല്ല മറിച്ച് ഒരു വികാരമാണെന്ന് തിരിച്ചറിയപ്പെടുന്ന ദിനം..ഉത്രട്ടാതി ദിനം..ഈ ജലമേളയിൽ പങ്കെടുക്കുന്ന ഓരോ പള്ളിയോടങ്ങളും ഓരോ പ്രദേശങ്ങളെ അഥവാ കരകളെ പ്രതിനിധാനം ചെയ്യുന്നു.എന്നാൽ വിവിധ കരകൾ എന്നതിലുപരി പാര്ഥസാരഥിയുടെ വിശ്വാസ സങ്കല്പങ്ങളെ അനുസരിച്ചു ഓരോ കരകളും ഈ ദിനത്തിൽ ഒന്നാവുകയാണ്..ആറന്മുള…

ആറന്മുളയോട് അടുത്ത് നിൽക്കുന്ന കരകളിലെ പള്ളിയോടങ്ങളും അകന്നു നിൽക്കുന്ന കരകളിലെ പള്ളിയോടങ്ങളും കെട്ടിലും മട്ടിലും ഒന്നാകുന്ന കാഴ്ചയാണ് ഇവിടെ കാണാൻ സാധിക്കുക.ഇത്തവണ പുല്ലൂപ്രം ,മംഗലം, റാന്നി തുടങ്ങിയ കരകളിലെ പള്ളിയോടങ്ങളാണ് ബി ബാച്ച് മൂന്നാം പാദ മത്സരത്തിൽ പങ്കെടുക്കുന്നത്.

മംഗലം

1959ൽ മംഗലത്തെ നായർ കുടുംബങ്ങൾ കുട്ടനാട്ടിലെ പായിപ്പാട്ടു നിന്നും വാങ്ങിയ വള്ളം, പണികൾ തീർത്തു പള്ളിയോടമാക്കി. 573 ആം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ ഉടമസ്ഥതയിൽ ആണ് മംഗലം പള്ളിയോടം.ഇപ്പോഴുള്ള പള്ളിയോടം 2003 ൽ ചങ്ങംകരി വേണു ആചാരി നിർമ്മിച്ചതാണ്.മധുസൂദനൻ നായർ ക്യാപ്റ്റനും മോഹൻ കുമാർ വിജയ മോഹൻ നായർ തുടങ്ങിയവർ പ്രതിനിധികളുമാണ്.രാജശേഖര പണിക്കർ, വി. എൻ. രാജശേഖരപണിക്കർ എന്നിവരാണ് സെക്രട്ടറിയും പ്രസിഡന്റ്ഉം.

റാന്നി

1261 ആം നമ്പർ എൻ. എസ്. എസ്. കരയോഗത്തിന്റെ കീഴിലുള്ളതാണ് ഈ പള്ളിയോടം.2008 ൽ കീഴുകരയിൽ നിന്നും വാങ്ങിയതാണ് ഇന്നത്തെ പള്ളിയോടം.റാന്നിയുടെ പള്ളിയോടത്തിനു പാടിതുഴഞ്ഞ പാരമ്പര്യ തനിമ ഏറെയാണ്.അജീഷ് കുമാർ ജി. ക്യാപ്‌റ്റനായും പി.വി.സോമശേഖരൻ നായർ, എം.ജി. ആനന്ദൻ പിള്ള എന്നിവർ പ്രതിനിധികളുമാണ്. ഗോപാലകൃഷ്ണ കുറുപ്പ് പ്രസിഡൻറായും രവീന്ദ്രകുമാർ സെക്രെട്ടറിയായും സേവനമനുഷ്ഠിക്കുന്നു.

പുല്ലൂപ്രം

പുല്ലൂപ്രം പള്ളിയോടം 744 ആം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലാണ്.അനന്തശയനത്തിന്റെയും പാലാഴി മദനത്തിന്റെയും ശേഷ വാഹനത്തിന്റെയും കഥപറയുന്ന കൊത്തുപണികൾ ഈ പള്ളിയോടത്തിനു സ്വന്തം.2012 ൽ അയിരൂർ സന്തോഷ് ആചാരിയുടെ മേൽനോട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ പള്ളിയോടമാണ് ഇന്നുള്ളത്.ഗിരീഷ് കുമാർ സി.ജി. ക്യാപ്‌റ്റനും രഘു, വി.കെ. മോഹനൻ നായർ എന്നിവർ പ്രതിനിധികളും സോമശേഖരൻനായർ പ്രസിഡന്റും സി.കെ.രഘു സെക്രട്ടറിയായും പ്രവർത്തിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button