ന്യൂഡല്‍ഹി: ആൾ ദൈവം രാം റഹിം ഗുർമീതിനെ കുടുക്കിയത് ഈ ഉദ്യോഗസ്ഥൻ ആണ്. 67 കാരനായ വിരമിച്ച സി ബി ഐ ഉദ്യോഗസ്ഥൻ മുലിഞ്ച നാരായണന്റെ അവസരോചിതമായ നടപടിയാണ് കേസ് കോടതിയിലെത്താൻ കാരണം. മുലിഞ്ഞ നാരായണന് സി ബി ഐയുടെ ജോയിന്റ് ഡയറക്ടർ ആയിരുന്നു. 2002 സെപ്റ്റംബറിലാണ് പഞ്ചാബ്- ഹരിയാന ഹൈകോടതി കേസ് സി.ബി.ഐ ക്ക് വിട്ടത്. ഗുര്‍മീതിന്റെ പ്രഭാവം കാരണം ആദ്യ അഞ്ചു വര്‍ഷം കേസില്‍ ഒന്നും സംഭവിച്ചില്ല.
ഒടുവില്‍, സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥന് കേസ് നല്‍കണമെന്ന് കോടതിക്ക് ഉത്തരവിടേണ്ടിവന്നു. 2002 ഡിസംബര്‍ 12ന് കേസ് രജിസ്റ്റര്‍ ചെയ്തു. കേസിൽ പല ഇടപെടലുകളും ഉണ്ടായിരുന്നു. മുതിർന്ന സി ബി ഐ ഉദ്യോഗസ്ഥൻ ഈ കേസ് അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഗുര്മീതിെന്റ അനുയായികള്‍ ഭീഷണിപ്പെടുത്തി. അവര്‍ തെന്റ വീട് കണ്ടെത്താന്‍ ശ്രമിച്ചു. പക്ഷേ, കോടതിയാണ് കേസ് കൈമാറിയത് എന്നത് തുണയായി. ആര്‍ക്കും വഴങ്ങേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനായി.
പരാതിക്കാരെ കണ്ടെത്തി മൊഴി എടുക്കുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പരാതിക്കാരി 1999ല്‍ ആശ്രമം ഉപേക്ഷിച്ച് കുടുംബജീവിതത്തിലേക്ക് കടന്നിരുന്നു. അവര്‍ മജിസ്ട്രേറ്റിന് മുന്നില്‍ ക്രിമിനല്‍ നടപടിചട്ടം 164 പ്രകാരം മൊഴികൊടുത്തുവെന്ന് ഉറപ്പുവരുത്തി. അങ്ങനെ കേസ് ദുര്ബലപ്പെടില്ലെന്ന് ഉറപ്പുവരുത്തി. ഗുർമീതിനെ ചോദ്യം ചെയ്യാൻ അയാൾ അറ മണിക്കൂർ സമയം നൽകി. എന്നാൽ രണ്ടര മണിക്കൂർ ചോദ്യം ചെയ്യലിൽ അയാൾ ഭീരുവാണെന്നു മനസ്സിലായി. റിട്ടയേഡ് ഉദ്യോഗസ്ഥനായ നാരായണൻ ഇന്ത്യൻ എക്സ്പ്രസിനോട് വ്യക്തമാക്കിയതാണ് ഇത്.
Post Your Comments