സന്ധ്യ മോഹന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മോഹൻലാൽ, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തി കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ ബേബി നയന്‍താര ഓണ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. ഇത്തവണത്തെ ഓണം അനിയനൊപ്പം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് താരം. അനിയന്റെ ആദ്യ ഓണമാണ്.
”എല്ലാ വര്‍ഷവും ഓണം അച്ഛന്റെയും അമ്മയുടെയും നാട്ടിലായിരിക്കും. രണ്ടു പേരുടെയും വീട് കൊല്ലത്താണ്. ആദ്യം അച്ഛന്റെ വീട്ടില്‍ പോകും. അവിടിന്ന് തിരുവോണ സദ്യ കഴിക്കും. എന്നിട്ട് അമ്മയുടെ വീട്ടില്‍ പോകും. അവിടെ കുറച്ചു ദിവസം നില്ക്കും. കുടുംബത്തില്‍ കസിന്സുമായുള്ള അനുഭവങ്ങള്‍ ഒന്നുമില്ല. പിന്നെ അമ്മയുടെ നാട്ടില്‍ പോകുമ്പോള്‍ അവിടെ ഉറിയടി, പുലിക്കളി അതൊക്കെ കാണാന്‍ പോകാറുണ്ട്. ഇപ്പോ ഇതൊന്നുമില്ല. ഇടയ്ക്ക് പൂക്കളവും ഇടും. ഇത്തവണത്തെ പ്രത്യേകത എന്തെന്നാല്‍ അനിയന് വന്നിട്ടുള്ള ആദ്യ ഓണമാണ്. അവന് നാലു മാസം പ്രായമാണെങ്കിലും ഇതുവരെയും പേരിട്ടിട്ടില്ല. ഇതുവരെയും നല്ലൊരു പേര് കിട്ടിയില്ല അതു തന്നെ കാരണം. ആറുമാസം ആയാല്‍ മാത്രമെ ചോറു കൊടുക്കാവൂ. അതുകൊണ്ട് അനിയന്റെ ആദ്യ ഓണമാണെങ്കിലും അവന് ഈ വര്‍ഷം ഓണസദ്യ ഉണ്ണാനാകില്ല. സദ്യ കൊടുക്കാന്‍ കഴിയില്ലെങ്കിലും മുണ്ടൊക്കെ ഉടുത്ത് ഇരുത്തും”- നയന്‍താര പറയുന്നു. പത്ത് വര്‍ഷത്തിനിടയില്‍ 29 ചിത്രങ്ങളില്‍ വേഷമിട്ട നയന്‍താര വി.എം.വിനുവിന്റെ മറുപടിയിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
Post Your Comments