Latest NewsIndiaNews

ഉമ്മന്‍ ചാണ്ടിയെ കെപിസിസി പ്രസിഡന്റാക്കാനുള്ള നീക്കം ശക്തം

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ കെപിസിസി പ്രസിഡന്റാക്കുള്ള നീക്കം ശക്തമാകുന്നു. എ ഗ്രൂപ്പാണ് ഉമ്മന്‍ ചാണ്ടിയെ കെപിസിസി പ്രസിഡന്റാക്കുള്ള നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത്. പുതിയ പ്രസിഡന്റിനെ ചൊല്ലി ഗ്രൂപ്പില്‍ ഭിന്നാഭിപ്രായമുള്ള സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയെ കൊണ്ടുവരാനുള്ള ചർച്ചകൾ ചൂട് പിടിക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്യാനായി റിട്ടേണിങ് ഓഫിസര്‍ നാളെ കേരളത്തിലെത്തും. നീക്കം ശക്തിപ്പെടുന്ന വേളയിലും കെപിസിസി പ്രസിഡന്റാക്കുന്ന കാര്യത്തിൽ ഉമ്മന്‍ ചാണ്ടി അനുകൂലമായി പ്രതികരിച്ചിട്ടില്ല.

എ ഗ്രൂപ്പിലെ നേതാക്കാളുടെ ചിന്ത ഉമ്മന്‍ ചാണ്ടി കെ.പി.സി.സി പ്രസിഡന്റാകാന്‍ ഒരുക്കമെങ്കില്‍ ദേശീയ നേതൃത്വം എതിര്‍ക്കില്ലെന്നാണ്. അതിനാലാണ് ഉമ്മന്‍ ചാണ്ടി കെ.പി.സി.സി പ്രസിഡന്റാകാനുള്ള നീക്കം നടക്കുന്നത്. അഥവാ ഉമ്മന്‍ ചാണ്ടി സമ്മതിച്ചില്ലെങ്കിൽ ഒന്നിലധികം നേതാക്കള്‍ക്ക് പദവിയിൽ താല്‍പര്യമുണ്ട്. തുടരാന്‍ എം.എം ഹസനും പദവിയിലെത്താന്‍ ബെന്നി ബെഹ്നനാനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആഗ്രഹമുണ്ടെന്നാണ് അറിയുന്നത്. ഇത് എ ഗ്രൂപ്പിലെ ഭിന്നതയക്ക് കാരണമാകനുള്ള സാഹചര്യമായതിനാൽ ഉമ്മന്‍ ചാണ്ടി പ്രസിഡന്റാകണമെന്ന ഗ്രൂപ്പിനുള്ളിലെ സമ്മര്‍ദം ശക്തമാക്കുന്നത്.

എം.പിമാര്‍,എം.എല്‍.എമാര്‍ നേതാക്കള്‍ എന്നിവരുടെ മനസറിയാനാണ് റിട്ടേണിങ് ഓഫീസര്‍ സുദര്‍ശന്‍ നാച്ചിയപ്പന്‍ കേരളത്തിലെത്തുന്നത്. മൂന്നു ദിവസം സംസ്ഥാനത്ത് തങ്ങുന്ന അദ്ദേഹം പാലക്കാട്,കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നേതാക്കളെ കാണും. ഗ്രൂപ്പ് തിരിഞ്ഞ് മല്‍സരിക്കുന്നതിന് പകരം സമവായത്തിലൂടെ പുതിയ ഭാരവാഹികളെന്നതാണ് ധാരണ.

ഉമ്മന്‍ ചാണ്ടിയല്ലെങ്കില്‍ ഗ്രൂപ്പിന് പുറത്തേയ്ക്ക് കെ.പി.സി.സി പ്രസിഡന്റ് പദം പോകുമെന്ന പ്രശ്നവും ഇവരെ അലട്ടുന്നു. കൊടിക്കുന്നില്‍ സുരേഷ്, പി.ടി തോമസ് എന്നിവര്‍ അധ്യക്ഷനായാല്‍ ഗ്രൂപ്പിന് പൂര്‍ണ നിയന്ത്രണം കിട്ടില്ല. വി.ഡി സതീശന്‍, കെ.വി തോമസ് തുടങ്ങിയവര്‍ എ ക്കാരുമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button