വയനാട്: കെപിസിസി അദ്ധ്യക്ഷനെന്ന നിലയില്‍ ചുമതലകള്‍ നിറവേറ്റാന്‍ പ്രതീക്ഷിച്ചത്ര കഴിഞ്ഞില്ലെന്ന് കെ സുധാകരന്‍. തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ ഏറ്റുപറഞ്ഞ് കെപിസിസി അധ്യക്ഷന്‍. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ രണ്ട് ദിവസത്തെ ലീഡേഴ്സ് മീറ്റിലായിരുന്നു പ്രതികരണം. പുനഃസംഘടന മെയ് മാസത്തില്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് വലിയ പ്രശ്നമാണ്. എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: ആനപ്പകയെ വളരെയധികം സൂക്ഷിക്കേണ്ടത്, അരിക്കൊമ്പന്‍ അതീവ അപകടകാരി, അവന്‍ തിരികെ വരും
വയനാട് ബത്തേരിയിലാണ് രണ്ട് ദിവസത്തെ കെപിസിസി നേതൃയോഗം നടക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയുന്നതുള്‍പ്പടെയുള്ള സംഘടനാ ദൗത്യങ്ങളും സമകാലിക രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ചയാകും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ഒരു സീറ്റിലേക്ക് ഒതുക്കിയ വിജയം ആവര്‍ത്തിക്കാനുള്ള തന്ത്രങ്ങള്‍ രണ്ട് ദിവസത്തെ നേതൃയോഗത്തില്‍ തയ്യാറാക്കും. എഐ ക്യാമറ, കെ ഫോണ്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നടത്തേണ്ട തുടര്‍ പ്രക്ഷോഭ പ്രചാരണ പരിപാടികളും തീരുമാനിക്കും.
Post Your Comments