തിരുവനന്തപുരം ; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കലാപങ്ങളിൽ ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി. “കലാപം പൊട്ടിപ്പുറപ്പെട്ട പ്രദേശങ്ങളിലെ മലയാളികൾ ഭീതിയിലാണ്. അവരുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നാണു പറയുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്നും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത് ആശങ്കയുളവാക്കുന്നുവെന്നും” മുഖ്യമന്ത്രി കത്തിൽ പറയുന്നു.
ബലാത്സംഗക്കേസിൽ ആൾദൈവം ഗുർമീത് റാം റഹിം കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉടലെടുത്ത കലാപത്തിൽ 32 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മുന്നൂറിൽ അധികംപേർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. ഹരിയാനയിലും പഞ്ചാബിലും ഡൽഹിയിലും ഉത്തർപ്രദേശിലും റാം റഹിം അനുകൂലികൾ കലാപമുണ്ടാക്കുകയാണ്.
Post Your Comments