തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് നടത്തിയ കൂട്ട സ്ഥലംമാറ്റത്തില്‍ വന്‍ പിഴവുണ്ടായതായി ആരോപണം. കൂട്ട സ്ഥലം മാറ്റത്തിൽ മൂന്നു വര്ഷം മുൻപ് വിരമിച്ച ഗ്രേഡ് വണ്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലില്ലിയെ കൊല്ലത്ത് നിന്നും എറണാകുളത്തേക്ക് സ്ഥലം മാറ്റി. ഇത് സംഭവിച്ചത് ഓണത്തിരക്കിനിടെ തിരക്കിട്ട് നടത്തിയ സ്ഥലംമാറ്റ പട്ടികയില്‍ വന്ന പിശകാണെന്നാണ് അധികൃതരുടെ അഭിപ്രായം. ഇന്നലെയാണ് 531 ഗ്രേഡ് വണ്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ സ്ഥലം മാറ്റിയത്.
പുതിയ നിയമനങ്ങള്‍ നടത്താതെ, മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് സ്ഥലം മാറ്റം നടത്തിയിരിക്കുന്നതെന്നും ആരോപണമുണ്ട്. ഓണക്കാലത്തെ ഈ കൂട്ട സ്ഥലം മാറ്റം ആരാഗ്യ വകുപ്പിന്റെ പ്രതികാര നടപടിയാണ് എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഓണം അലവന്‍സ് പോലും ലഭിക്കാത്ത രീതിയില്‍ നടത്തിയ സ്ഥലം മാറ്റത്തിനെതിരെ അപ്പീൽ നൽകാൻ പോലും സമയം ലഭിച്ചിരുന്നില്ല എന്ന് പരാതി ഉണ്ട്.
Post Your Comments