Latest NewsNewsGulf

സുഷമാസ്വരാജും ഖത്തര്‍ വിദേശകാര്യമന്ത്രിയും ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി:  ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ഖത്തര്‍ വിദേശകാര്യമന്ത്രി ഷൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയതാണ് അല്‍താനി. ഖത്തറിനെതിരെ സൗദി അടക്കമുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെപ്പറ്റി ചര്‍ച്ച ചെയ്തു. അതിനു പുറമെ ഇന്ത്യ – ഖത്തര്‍ ബന്ധവും ഇരുവരും കൂടികാഴ്ച്ചയില്‍ ചര്‍ച്ചചെയ്തു.

സൗദി,യുഎഇ എന്നീ രാഷ്ട്രങ്ങളടക്കം ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം ആദ്യമായാണ് ഖത്തര്‍ സര്‍ക്കാരില്‍ നിന്നൊരാള്‍ ഇന്ത്യയിലെത്തുന്നത്.

ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമവും തൊഴില്‍ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്.തങ്ങളുടെ സഹൃദ രാഷ്ട്രവുമായുള്ള ചര്‍ച്ചകളില്‍ സംതൃപ്തിയുണ്ടെന്നും അബ്ദുറഹമാന്‍ അല്‍താനി തന്റെ ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button