Latest NewsKeralaNews

സംസ്ഥാനത്ത് മദ്യമൊഴുക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യമൊഴുക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതിയുടെ വിശദീകരണം സൗകര്യമായി എടുത്ത് ബാറുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ മദ്യശാലകള്‍ തുറക്കുന്നതോടെ സംസ്ഥാനം മദ്യാലയമായി മാറുമെന്നും ചെന്നിത്തല വ്യക്തമാക്കി.

മദ്യശാലകള്‍ക്കുള്ള പാതയോര നിരോധനം മുന്‍സിപ്പാലിറ്റി പരിധിയില്‍ ബാധകമല്ലെന്ന സുപ്രീംകോടതിയുടെ വിശദീകരണം സൗകര്യമായി എടുത്ത് ബാറുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button