
തമിഴകത്തിന്റെ ഇളയ ദളപതി ഭാര്യ സംഗീതയുമായുള്ള പ്രണയ കഥയെക്കുറിച്ച് തുറന്നു പറച്ചിൽ നടത്തിരിക്കുകയാണ്. ചെന്നൈ ഫിലിം സിറ്റിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി വന്ന വിജയ് ഒരു പെണ്‍കുട്ടിയെ കണ്ടു. അതു വരെ ആരോടും തോന്നാത്ത ഇഷ്ടം വിജയക്ക് ആ പെണ്‍കുട്ടിയെ കണ്ടപ്പോൾ തോന്നി.
ആ സുന്ദരി പെണ്‍കുട്ടി സംഗീത സോമലിംഗമെന്നു സ്വയം പരിചയപ്പെടുത്തി. യു.കെ യില്‍ സ്ഥിരതാമസമാക്കിയ തമിഴ് വ്യവസായപ്രമുഖന്റെ മകളായിരുന്നു സംഗീത. പരിചയപ്പെടുന്ന വേളയിൽ സംഗീതയും വിജയ് ഫാനായിരുന്നു. പൂവേ ഉനക്കാഗായാണ് സംഗീതയുടെ മനസിൽ ഇളയ ദളപതിക്ക് ആദ്യമായി സ്ഥാനം നേടി കൊടുത്തത്. കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ അന്നു സംഗീതയും വിജയും പിരിഞ്ഞു. പക്ഷേ പിന്നീട് ചെന്നൈ സന്ദര്‍ശിച്ച സംഗീത വിജയിയെ വീണ്ടും സന്ദര്‍ശിച്ചു. ഈ അവസരത്തിൽ വിജയ് സംഗീതയെ വീട്ടിലേക്ക് ക്ഷണിച്ചു.ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ സംഗീത വിജയുടെ അച്ഛന്റെയും അമ്മയുടെയും മനം കവര്‍ന്നു.
ഉള്ളിലെ പ്രണയം തുറന്നു പറയാതെയിരുന്ന വിജയുടെ മനസ് മനസിലാക്കിയ മാതാപിതാക്കൾ ആ തീരുമാനം സ്വീകരിച്ചു. തങ്ങളുടെ മരുമകള്‍ സംഗീതയായിരിക്കും. പക്ഷേ സംഗീതയുടെ തീരുമാനം അറിഞ്ഞ ശേഷമാണ് മാതാപിതാക്കൾ വിജയുടെ അഭിപ്രായം തേടിയത്. തന്റെ മനസ് അറിഞ്ഞ മാതാപിതാക്കൾ എടുത്ത തീരുമാനത്തിനു വിജയ് സമ്മതം മൂളി. ഇരു വീട്ടുകാരുടെയുമ ആശീര്‍വാദത്തോടെ 1999 ഓഗസ്റ്റ് 25 ഇളയദളപതിയുടെ ജീവിതത്തിലേക്ക് സംഗീത കടന്നു വന്നു.
വിജയ് സ്നേഹത്തോടെ ഗീത എന്ന് വിളിക്കുന്ന സംഗീത വിജയുടെ ജീവിതത്തിലെ സ്നേഹസാന്നിധ്യമായി മാറിയിട്ട് ഇന്നേക്ക് പതിനെട്ടു വര്‍ഷം തികയുന്നു. സഞ്ജയും ദിവ്യയുമെന്ന രണ്ടു മക്കളുമായി ഇരുവരുടെയും മനോഹര ദാമ്പത്യം മുന്നോട്ട് പോവുകയാണ്.
Post Your Comments