Latest NewsKeralaNews

നടിയെ ആക്രമിച്ച കേസ്; ഞാന്‍ ഒരുപക്ഷത്തും ചേരുന്നില്ല; സുധീര്‍ കരമന

കൊച്ചി:താൻ ഒരു പക്ഷത്തും ചേരുന്നില്ലെന്ന് വ്യക്തമാക്കി സുധീർ കരമന. അടുത്ത കാലത്ത് മികച്ച ഓഫറുകള്‍ നിരസിക്കേണ്ടി വന്നെങ്കിലും സംവിധായകര്‍ക്ക് താന്‍ നല്‍കിയ വാക്ക് പാലിക്കുന്നതിലാണ് ശ്രമിക്കുന്നത് എന്ന് സുധീര്‍ കരമന പറഞ്ഞു.സൂപ്പര്‍താരങ്ങളുടെ ചിത്രത്തിലേക്ക് തനിക്ക് വേണ്ടി ഒരു കഥാപാത്രത്തെ സൃഷ്ടിച്ച്‌ വിളിക്കുമ്പോള്‍ ഡേറ്റ് നല്‍കാന്‍ കഴിയാത്തതിനാല്‍ പല ഓഫറുകളും നിരസിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ നല്ല വിഷമം തോന്നാറുണ്ടെന്നും എങ്കിലും എത്ര ചെറിയ പടങ്ങളാണെങ്കിലും എന്നെ വിശ്വസിച്ച്‌ സിനിമയെടുക്കുന്നവര്‍ക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ അഭിപ്രായം പറയാന്‍ താല്പര്യമില്ല. എങ്കിലും സംഭവത്തില്‍ അമ്മ ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നും ഞാന്‍ ഒരുപക്ഷത്തും ചേരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സത്യം പുറത്തുവരണമെന്നും നിരപരാധികള്‍ ക്രൂശിക്കപ്പെടരുതെന്നും സുധീർ പറഞ്ഞു. പിന്നെ അമ്മയെന്നത് വളരെ വലിയൊരു സംഘടനയാണ്. എന്റെ അച്ഛന്‍ അംഗമായിരുന്ന സംഘടനയാണിത്. അതുകൊണ്ടുതന്നെ അമ്മയോട് എനിക്ക് മാനസികമായ പ്രതിബദ്ധതയുണ്ട്. അമ്മ എന്നും നിലനില്‍ക്കേണ്ട സംഘടനയാണ്. ഇപ്പോഴത്തെ സിനിമയ്ക്കകത്തെ പൊട്ടിത്തെറികള്‍ ഒരുകാരണവശാലും സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കരുതെന്നാണ് എന്റെ അഭിപ്രായമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button