ന്യൂയോര്‍ക്ക്•അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ലോട്ടറി ജാക്ക്പോട്ടില്‍ വിജയിയായ വനിത ജോലിയില്‍ നിന്നും രാജി വച്ചു. പവര്‍ ബോള്‍ ജാക്ക്പോട്ടില്‍ 758.7 മില്യണ്‍ ഡോളര്‍ ( ഏകദശം 4,861 കോടി ഇന്ത്യന്‍ രൂപ) നേടിയ മാവിസ് എല്‍. വാന്‍സിക് എന്ന 53 കാരിയാണ് ലോട്ടറി വിജയിയായതിന് പിന്നാലെ ജോലി വിട്ടത്. മസാച്യുസെറ്റസിലെ മേഴ്സി മെഡിക്കല്‍ സെന്റര്‍ ജീവനക്കാരിയായിരുന്നു മാവിസ്.
ജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് ചിക്കൊപ്പിയിലെ ഒരു കടയില്‍ നിന്നുംമാവിസ് ടിക്കറ്റ് എടുത്തത്. കുടുംബാംഗങ്ങളുടെ ജന്മദിനത്തീയതികള്‍ വരുന്ന ടിക്കറ്റാണ് മാവിസ് തിരഞ്ഞെടുത്തത്. തനിക്ക് ജാക്ക്പോട്ട് ലഭിച്ച വാര്‍ത്ത അറിഞ്ഞ് ഞെട്ടിപ്പോയെന്നും ആദ്യം അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ പിന്നീട് പറഞ്ഞു.
പവര്‍ബാള്‍ വിജയി ഇന്ന് രാത്രി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന ചോദ്യത്തിന് “ഞാന്‍ എന്റെ കിടക്കയില്‍ ഒളിക്കാന്‍ പോവുകയാണ്” എന്ന് മാവിസ് മറുപടി നല്‍കിയത്.
അമേരിക്കയില്‍ ആദ്യമ്യാണ് ഒരു വ്യക്തിയ്ക്ക് മാത്രമായി, ഒരു ഒറ്റ ടിക്കറ്റില്‍ ഇത്ര വലിയ തുക ജാക്ക്പോട്ടായി ലഭിക്കുന്നത്. 2016 ല്‍ ലഭിച്ച 1.6 ബില്യണ്‍ ഡോളര്‍ ജാക്ക്പോട്ടാണ് ഏറ്റവും വലിയ സമ്മാനത്തുകയെങ്കിലും അത് മൂന്ന് പേര്‍ക്കായാണ് ലഭിച്ചത്.
758.7 മില്യണ്‍ ഡോളറില്‍ നികുതി കഴിച്ച് 443 മില്യണ്‍ ഡോളര്‍ മാവിസിന് വീട്ടില്‍ കൊണ്ടുപോകാം. ഇത് ഒറ്റതവണയായോ അല്ലെങ്കില്‍ 29 വര്‍ഷത്തെ തവണകളായോ പിന്‍വലിക്കാം.
32 വര്‍ഷമായി മേഴ്സി മെഡിക്കല്‍ സെന്ററില്‍ ജോലിനോക്കുന്ന മാവിസിന് രണ്ട് മുതിര്‍ന്ന കുട്ടികളുണ്ട്.
Post Your Comments