തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ജനിച്ചു വളര്‍ന്ന സായ് പല്ലവിക്ക് ഓണം പ്രിയപ്പെട്ട ഉത്സവമാണ്. ഓണത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത് സ്‌കൂളിലെ ഓര്‍മകളാണ്. ഒരു കോണ്‍വെന്റ് സ്‌കൂളിലായിരുന്നു പഠനം. അവിടെ ഒരുപാട് മലയാളി കൂട്ടുകാര്‍ ഉണ്ടായിരുന്നതുകൊണ്ട് ഓണം എനിക്ക് വലിയ ആഘോഷമായിരുന്നു. നാടകവും ഓണപൂക്കളമത്സരവും മാവേലി വേഷവുമെല്ലാം ചേര്‍ന്ന് സ്‌കൂളിലെ ഓണക്കാലം അടിപൊളിയായിരുന്നു.
സ്‌കൂള്‍ ജീവിതത്തിനുശേഷം മെഡിസിന്‍ പഠിക്കാനായിചേര്‍ന്നു. അതോടെ ഓണാഘോഷം എനിക്ക് നഷ്ടമായി തുടങ്ങി. കഴിഞ്ഞവര്‍ഷം പ്രേമത്തിന്റെ സെറ്റിലാണ് ഓണത്തിന്റെ ഓര്‍മകള്‍ വീണ്ടും എന്റെ മനസിലേക്കോടിയെത്തിയത്. സദ്യയൊക്കെ ഉണ്ടുള്ള സീനുണ്ടായിരുന്നു. അത് ശരിക്കും ആസ്വാദിച്ചു. സദ്യയേക്കാള്‍ ഞാന്‍ ആലോചിച്ചത് പായസം കുടിക്കലായിരുന്നു. കിട്ടിയ അവസരങ്ങളിലെല്ലാം പായസത്തിന്റെ രുചി ശരിക്കും ആസ്വാദിച്ചു. ഇങ്ങനെ നീളുന്നു മലരിന്റെ ഓണ വിശേഷങ്ങള്‍, ഒപ്പം ഓണാശംസകളും.
Post Your Comments