Latest NewsNewsIndia

13 വയസുകാരൻ 9 വയസുള്ള ബാലികയെ ബലാത്സംഗം ചെയ്തുവെന്ന അവിശ്വസനീയമായ റിപ്പോർട്ട്

ഡൽഹി: 13 വയസുകാരൻ 9 വയസുള്ള ബാലികയെ ബലാത്സംഗം ചെയ്തുവെന്ന അവിശ്വസനീയമായ റിപ്പോർട്ട്. ഡൽഹിയിലാണ് സംഭവം നടന്നത്. സുഹൃത്തായ 13 വയസുകാരൻ ക്രൂരമായി ബലാത്സംഗം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. അസഹനീയ വയറുവേദന എന്നാണ് പെൺകുട്ടി ആദ്യത്തെ മാതാപിതാക്കളോട് പറഞ്ഞത്. പിന്നീടാണ് അയൽവാസിയായ സുഹൃത്ത് തന്നെ നിരവധി ദിവസങ്ങളായി ബലാത്സംഗം ചെയ്തിരുന്നുവെന്ന് പറഞ്ഞത്. പ്രതി ഗോവിന്ദ് പുരിയിലെ ഒരു വാടക വീട്ടിൽ മാതാപിതാക്കളോടൊപ്പം ആണ് താമസിക്കുന്നത്. സർക്കാർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് പ്രതി.

ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയും ചെയ്തു. സാധാരണയായി പെൺകുട്ടിയുടെ വീട്ടുകാർ ജോലിക്ക് പോകുന്ന സമയത്ത് 13 വയസുകാരൻ കളിക്കാനെന്ന വ്യാജേനെ വീട്ടിലെത്തുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് പെൺകുട്ടി പറയുന്നു.

സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി വെള്ളിയാഴ്ച രാവിലെയാണ് ഇക്കാര്യം രേഖപ്പെടുത്തുന്നത്. “താൻ ഒരു ഹോട്ടലിൽ ജോലിചെയ്യുന്നുവെന്നും ഭാര്യ ഒരു ഫാക്ടറിയിൽ ജോലിയ്‌ക്ക് പോയ്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം സംഭവിച്ചതെന്ന് പെൺകുട്ടിയുടെ അച്ഛൻ പറയുന്നു. തങ്ങൾ ജോലിക്ക് പോകുമ്പോൾ വയ്യാത്ത മുത്തശ്ശനാണ് 2 പെൺമക്കളെയും മകനെയും നോക്കിയിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സുഖമില്ലാതെ ഇരിക്കുന്ന മുത്തശ്ശൻ ഇടയ്ക്ക് കിടക്കാനായി പുറത്തോട്ട് പോകുന്ന തക്കം നോക്കിയാണ് തന്റെ മകളെ ക്രൂരമായി പീഡിപ്പിച്ചതെന്ന് പിതാവ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button